|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Kerala   >  

മന്ത്രി ബന്ധുവിന്റെ രാജികൊണ്ട് പ്രശ്‌നം തീരില്ല : രമേശ് ചെന്നിത്തല

Published : 12th November 2018 | Posted By: G.A.G

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ അദീബിന്റെ രാജി കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ലന്നും, മന്ത്രി കെ.ടി ജലീലിന്റെ രാജി അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല. അല്ലാത്ത പക്ഷംസമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗ്‌നമായ ചട്ടലംഘനങ്ങളും, നിയമലംഘനങ്ങളും ആണ് ഇതില്‍ നടന്നത്. അതിന് തെളിവാണ് അദീബിന്റെ രാജി. ഇക്കാര്യത്തില്‍ സി പി എം കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്. അതീവ ഗൗരവമുള്ള ആരോപണങ്ങളാണ് മന്ത്രിക്ക്നേരെ ഒരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വജനപക്ഷപാതത്തിലൂടെയും, അഴിമതിയിലൂടെയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്ന മന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. മന്ത്രിയെ സംരക്ഷിക്കാനുള്ള സിപിഎം നീക്കം വിലപ്പോകില്ല. ബ്രൂവറി ഡിസ്റ്റലറി വിഷയത്തില്‍ഇതു പോലെ ചട്ടലംഘനം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ഉത്തരവ് പിന്‍വലിച്ച് രക്ഷപെട്ടത് പോലെ ഇവിടെ അദിബിനെ രാജിവപ്പിച്ചുകൊണ്ട് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കട്ടമുതല്‍ തിരിച്ച് കൊടുത്താല്‍ കളവല്ലാതാകുന്നില്ല എന്ന പോലെ ചട്ടം ലംഘനം നടത്തി നിയമിപ്പിക്കെട്ടയാള്‍ രാജിവച്ചാലും അത് ചട്ടലംഘനവും, സ്വജനപക്ഷപാതവും ആകാതിരിക്കുന്നില്ല. അത് കൊണ്ട് തന്നെ മന്ത്രി കെ ടി ജലില്‍ രാജിവച്ച് പുറത്ത് പോവുക തന്നെയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss