|    Dec 11 Tue, 2018 3:13 am
FLASH NEWS
Home   >  Kerala   >  

നെയ്യാറ്റിന്‍കര കൊലപാതകം:സി.ബി.ഐ അന്വേഷണം തന്നെ വേണം- ചെന്നിത്തല

Published : 11th November 2018 | Posted By: G.A.G

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പി യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കൊല നടത്തി ഏഴ് ദിവസമായിട്ടും പ്രതിയെ പൊലീസ് പിടികൂടിയിട്ടില്ല. എ.എസ്.പിയാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. പ്രതിയായ ഡി.വൈ.എസ്.പിയുടെ അതേ റാങ്കാണ് എ.എസ്.പിക്ക്. ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് ശരിയല്ല. ഇപ്പോള്‍ ഐ.ജി അന്വേഷിക്കുമെന്ന് പറയുന്നു. അതും ഫലപ്രദമാകില്ല. സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാണ് ആ കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് നടത്തിയ അതിക്രമം പൊലീസ് തന്നെ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടും. അതിനാല്‍ സി.ബി.ഐ തന്നെ അന്വേഷിക്കണം. അല്ലെങ്കില്‍ വരാപ്പുഴയില്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിന്റെ അവസ്ഥ നെയ്യാറ്റിന്‍കര കേസിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വന്‍വിവാദമുണ്ടാക്കിയെങ്കിലും ശ്രീജിത്ത് വധക്കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലിറങ്ങുകയോ തിരികെ സര്‍വ്വീസില്‍ പ്രവേശിക്കുകയോ ചെയ്തിട്ടുണ്ട്. ആ കേസില്‍ പ്രധാന ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്.പിക്കെതിരെ കേസുപോലുമുണ്ടായില്ല. സിബി.ഐയെ ആ കേസ് ഏല്പിക്കണമെന്ന് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. അത് ചെയ്യാത്തതിനാലാണ് കേസ് ഈ വിധമായത്. നെയ്യാറ്റിന്‍കര കൊലപാതകവും ഇതേ രീതിയില്‍ അട്ടിമറിക്കാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്.
നെയ്യാറ്റിന്‍കരയില്‍ ഹരികുമാറിനെ രക്ഷപ്പെടുത്തിയത് പൊലീസുകാരാണ്. തിരുവനന്തപുരം ജില്ലയിലെ സി പി എം നേതാക്കളുടെ ഒത്താശയോടെയാണ് അയാളെ ഇപ്പോള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുന്നത്. സി.പി.എം നേതാക്കളും ഹരികുമാറും തമ്മിലുള്ള അവിശുദ്ധ ബന്ധം നാട്ടില്‍ പാട്ടാണ്.
അതിനിടെ ഈ കേസിലെ സാക്ഷികളെ ഗുണ്ടകള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് ഒരു സംരക്ഷണവും നല്‍കുന്നില്ല. സാക്ഷികള്‍ ഭയപ്പാടിലാണ്. െ്രെകംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് തന്നെ കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് എന്നു വ്യക്തമാവുകയാണ്. അത് കൊണ്ട്സി ബി ഐ അന്വേഷിച്ചാല്‍ മാത്രമെ പ്രതിയായ മുന്‍ ഡി വൈ എസ് പിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാനാവൂ. സനല്‍കുമറിന്റെ വിധവയെയും, രണ്ടും പിഞ്ചു കുട്ടികളെയും സമര രംഗത്തേക്ക് ഇറക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss