|    Nov 20 Tue, 2018 3:57 am
FLASH NEWS
Home   >  Kerala   >  

കേരളത്തിലെ പോലീസ് നാഥനും നമ്പിയും ഇല്ലാത്ത അവസ്ഥയിലെന്ന് ചെന്നിത്തല

Published : 10th November 2018 | Posted By: G.A.G

തിരുവനന്തപുരം: കേരളത്തിലെ പോലീസ് നാഥനും നമ്പിയും ഇല്ലാത്ത അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ കൊലയാളി ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ കേസ് ഐജിയെ കൊണ്ട് അന്വേഷിപ്പിക്കണം അല്ലെങ്കില്‍ സിബിഐയ്ക്ക് വിടണം- ചെന്നിത്തല ആവശ്യപ്പെട്ടു.
നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ ഒരു ഡി വൈ എസ് പിയെ ആറുദിവസമായിട്ടും പിടികൂടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് ? പോലീസിലെ ഉന്നതന്മാരുടെ പിന്തുണയുള്ളതിനാലാണ് ഹരികുമാറിനെ പിടികൂടാന്‍ സാധിക്കാത്തത്. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ഹരികുമാര്‍ രക്ഷപ്പെടും. കേസ് പോലീസ് അട്ടിമറിക്കുകയാണ്. പ്രതി ഡിവൈഎസ്പി ആണെന്നു തെളിഞ്ഞിട്ടും കേസ് എന്തിനാണ് െ്രെകം ബ്രാഞ്ചിനെ ഏല്‍പിച്ചത് ?
ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയമായ മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്. ഇതിലൂടെ ഈ സര്‍ക്കാരിന്റെ യഥാര്‍ഥമുഖം പുറത്തായി. മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളതിനാലാണ് ജലീല്‍ മന്ത്രിയെന്ന നിലയില്‍ ഇത്രയും വലിയ അഴിമതി നടത്തിയത്്. ജലീലിനെതിരായ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കാനുള്ള ധൈര്യം മറ്റു മന്ത്രിമാര്‍ക്ക് ലഭിച്ചു. ആര്‍ക്കും അഴിമതി നടത്താനുള്ള ലൈസന്‍സാണ് ജയരാജനെ തിരിച്ചെടുത്തതിലൂടെ മുഖ്യമന്ത്രി നല്‍കിയത്. സര്‍ക്കാര്‍ അഴിമതി സര്‍ക്കാരായി അധഃപതിച്ചിരിക്കുന്നു.- ചെന്നിത്തല ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss