|    Dec 14 Fri, 2018 3:15 pm
FLASH NEWS
Home   >  Kerala   >  

മന്ത്രി കെ.ടി.ജലീലിന് എതിരെ ഇനി എന്തു തെളിവ് വേണം? രമേശ് ചെന്നിത്തല

Published : 14th November 2018 | Posted By: G.A.G

തിരുവനന്തപുരം: ബന്ധുവിന് വഴി വിട്ട രീതിയില്‍ നിയമനം നല്‍കുന്നതിനായി മന്ത്രി കെ.ടി.ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തു വന്നതോടെ മന്ത്രി സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹത്തിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ തന്റെ ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തുന്നതിന് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിന്റെ തെളിവുകളാണ് പുറത്തു വന്നിട്ടുള്ളത്. മന്ത്രിസഭാ യോഗത്തിന് വയ്ക്കണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മന്ത്രി തള്ളുകയും ചെയ്തു. ഇത് സംബന്ധിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് പുറത്തു വിട്ട രേഖകള്‍ ആധികാരികമാണ്. വ്യക്തമായ സ്വജനപക്ഷപാതത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും ഇതിനപ്പുറം എന്ത് തെളിവാണ് ഇനി ആവശ്യമുള്ളത്? അദ്ദേഹം ഇനിയും മന്ത്രിസഥാനത്ത് തുടരുന്നത് ജനങ്ങളോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. തരിമ്പെങ്കിലും നീതിബോധം കെ.ടി.ജലീലിനുണ്ടെങ്കില്‍ ഉടനടി അദ്ദേഹം രാജി വയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss