|    Dec 12 Wed, 2018 9:21 am
FLASH NEWS
Home   >  Kerala   >  

ശബരിമല: സിപിഎം-ബിജെപി ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല

Published : 18th November 2018 | Posted By: G.A.G

തൃശൂര്‍: ശബരിമലയില്‍ നടക്കുന്നത് സിപിഎം-ബിജെപി ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ശശികലയെയും കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തത് സിപിഎം-ബിജെപി ഒത്തുകളിയാണ്. ശബരിമലയില്‍ മനപൂര്‍വം കലുഷിതമായ അന്തരീക്ഷം സര്‍ക്കാരുണ്ടാക്കുകയാണ്. അനാവശ്യമായ നിയന്ത്രണം തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി മാറുകയാണ്. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കേണ്ട സര്‍ക്കാര്‍ അവരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ശബരിമലയെ തകര്‍ക്കാനുള്ള അജണ്ടയുടെ ഭാഗമാണോ സര്‍ക്കാര്‍ സമീപനമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss