|    Dec 18 Tue, 2018 10:28 pm
FLASH NEWS
Home   >  Kerala   >  

ചെങ്ങന്നൂരില്‍ കനത്ത മഴ; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Published : 18th August 2018 | Posted By: sruthi srt

ചെങ്ങന്നൂര്‍: പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരില്‍ കനത്ത മഴ തുടരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, തിരുവല്ല,ആറന്‍മുള, കോഴഞ്ചേരി മേഖലകളില്‍ ഇന്നലെ രാത്രിയാണ് വീണ്ടും മഴ തുടങ്ങിയത്. പമ്പയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. ചെങ്ങന്നൂരില്‍ രാത്രിതന്നെ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും മഴയും വെളിച്ചക്കുറവുമെല്ലാം രക്ഷാപ്രവര്‍ത്തനെത്തെ സാരമായി ബാധിച്ചു. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായി വിവരം ലഭ്യമല്ലാത്തതും തിരിച്ചടിയാവുന്നു. ഇന്നലെ മംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, പത്തനംതിട്ടയിലെ മലയോര മേഖലയായ റാന്നി, ചിറ്റാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതോടെ ജില്ലയിലെ നദികള്‍ കരകവിഞ്ഞു. ആറന്മുള പൂര്‍ണമായും ഇപ്പോഴും വെള്ളത്തിലാണ്. പത്തനംതിട്ട, കോന്നി പ്രദേശങ്ങളില്‍ ജലം വലിഞ്ഞു. പന്തളം മേഖല വെള്ളത്തില്‍ മുങ്ങി. തിരുവല്ലയുടെ പടിഞ്ഞാറന്‍ മേഖലയും വെള്ളക്കെട്ടിലാണ്. തിരുവല്ല ടൗണില്‍ എംസി റോഡിലടക്കം വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി. കോഴഞ്ചേരി താലൂക്കിലെ ഇടയാറന്മുള ചെട്ടിമുക്ക് ആറാട്ടുപുഴ മാലക്കര നീര്‍വിളാകം എന്നീ ഭാഗങ്ങളില്‍ സാധാരണ ബോട്ടുകളില്‍ എത്തിച്ചേരാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ഇരട്ട എന്‍ജിനുള്ള എട്ട് ബോട്ടുകളെത്തിച്ചിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ആളുകളുടെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും തുടരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss