|    Dec 10 Mon, 2018 11:58 am
FLASH NEWS
Home   >  Kerala   >  

സര്‍ക്കാരിന്റെ റൂഫ് ടോപ്പ് സോളാര്‍ പദ്ധതിയില്‍ തട്ടിപ്പെന്ന് റിപോര്‍ട്ട്

Published : 4th November 2018 | Posted By: mtp rafeek

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ റൂഫ് ടോപ് സോളാര്‍(പുരപ്പുറം സൗരോര്‍ജ പദ്ധതി) പദ്ധതിയില്‍ വന്‍തട്ടിപ്പ് നടക്കുന്നതായി റിപോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചതിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് സോളാര്‍ യൂണിറ്റുകള്‍ വില്‍ക്കുന്നതെന്ന് സ്വകാര്യ ചാനല്‍ പുറത്തു വിട്ട റിപോര്‍ട്ടില്‍ പറയുന്നു. അനര്‍ട്ടിന്റെ ഒത്താശയോടെയാണ് ജനങ്ങളെ പിഴിയുന്നത്.

സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ടിന്റെ ‘ബൈ മൈ സണ്‍’ എന്ന സൈറ്റിലൂടെയാണ് സോളാര്‍ യൂണിറ്റുകളുടെ വില്‍പന. അനര്‍ട്ട് തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളുടെ ഉല്‍പന്നങ്ങളാണ് സൈറ്റില്‍. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടമുള്ള ഉല്‍പന്നം നാട്ടുകാര്‍ക്ക് വാങ്ങാം. കേന്ദ്രസര്‍ക്കാരിന്റെ 30 ശതമാനം സബ്‌സിഡിയിലാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം.

ഒരു വാട്ടിന് 60 രൂപവച്ച് ഒരു കിലോ വാട്ടിന് 6,0000 രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ ബെഞ്ച് മാര്‍ക്ക് വില. അതില്‍ 30 ശതമാനം സബ്‌സിഡി നല്‍കും. സുതാര്യ ടെന്‍ഡര്‍ വഴി വില ഇനിയും കുറയ്ക്കണമെന്നും കേന്ദ്രനിര്‍ദ്ദേശമുണ്ട്. പക്ഷെ വെബ്‌സൈറ്റിലൂടെ വില്‍ക്കുന്ന എല്ലാ ഉല്‍പന്നങ്ങളുടേയും അടിസ്ഥാന വില ബെഞ്ച് മാര്‍ക്ക് തുകയ്ക്ക് വളരെ മുകളിലാണ്. ഉദാഹരണത്തിന് അഞ്ച് കിലോവാട്ട് ഗ്രീഡ് കണക്ടഡ് യൂണിറ്റിന് ഈടാക്കാവുന്നത് പരമാവധി തുക 3,00000 രൂപയാണ്. പക്ഷെ വില അനര്‍ട്ട് വെബ്‌സൈറ്റില്‍ ഇടാക്കുന്നത് 3,65,000 രൂപ. 65000 രൂപയാണ് അധികമായി ഈടാക്കുന്നത്.

എന്നാല്‍ സബ്‌സിഡി ഇല്ലാത്ത ഉല്‍പന്നങ്ങള്‍ക്ക് മാത്രമാണ് അധികവിലയെന്നാണ് പദ്ധതി നടത്തിപ്പുകാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ആ വാദം ശരിയല്ലെന്ന് വിവിധ ഉല്‍പ്പന്നങ്ങളുടെ വില ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ പറയുന്നു. ഇതിനെതിരെ ആക്ഷേപം ഉയര്‍ന്നതോടെ പിന്നീട് നല്‍കിയ വിശദീകരണം കേന്ദ്രസര്‍ക്കാര്‍ പറയുന്ന തുകയ്ക്ക് ആരും വില്‍ക്കില്ലെന്നായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ ബെഞ്ച് മാര്‍ക്ക് തുകയ്ക്കുള്ള പുതിയ ക്വട്ടേഷന്‍ അനര്‍ട്ടിന്റെ വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനിടെ പതിനൊന്നരകോടിയുടെ വന്‍കച്ചവടമാണ് ബൈ മൈ സണ്‍ വഴി നടന്നത്. ഇതിലൂടെ വന്‍തുക ഉപഭോക്താക്കളില്‍ നിന്ന് അധികമായി പിഴിഞ്ഞതായാണ് വ്യക്തമാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss