|    Dec 12 Wed, 2018 8:32 am
FLASH NEWS
Home   >  National   >  

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ 3 വയസുകാരന്‍ പേരക്കുട്ടിയുടെ സ്വത്ത് 18.71 കോടി രൂപ

Published : 22nd November 2018 | Posted By: sruthi srt

ഹൈദരാബാദ്: ആന്ധ്രാ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടപ്പോള്‍ മൂന്ന് വയസുകാരന്‍ പേരകുട്ടി ദേവാന്‍ഷ് 18.71 കോടിയുടെ അവകാശി. ഇന്ത്യന്‍ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ധനികനായ വ്യക്തിയാണ് നായിഡു.12.5 കോടി രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം നായിഡുവിന്റെ കുടുംബ ആസ്തിയിലുണ്ടായ വര്‍ധന.

നിലവിലെ വിപണി വില അടിസ്ഥാനത്തില്‍ നായിഡുവിന്റെ കുടുംബ ആസ്തി 69.23 കോടി രൂപയില്‍ നിന്ന് 81.83 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 12.55 കോടി രൂപയുടെ വര്‍ധന. ഭാര്യയുടെ ആസ്തി 25 കോടിയില്‍നിന്ന് 31 കോടി രൂപയായും ഉയര്‍ന്നു.മകന്‍ നര ലോകേഷിന്റെ 15.21 കോടി ഉണ്ടായിരുന്ന ആസ്തി 21.40 കോടിയിലെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss