|    Nov 21 Wed, 2018 5:58 pm
FLASH NEWS
Home   >  National   >  

തെലങ്കാന തിരഞ്ഞെടുപ്പ്: രാഹുല്‍-നായിഡു കൂടികാഴ്ച ഇന്ന്

Published : 1st November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഡിസംബറില്‍ നടക്കാന്‍ പോവുന്ന തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സീറ്റ് വിഭജനമായിരിക്കും ചര്‍ച്ചയുടെ അജണ്ടയെന്നാണ് കരുതുന്നത്.

നേരത്തെ കോണ്‍ഗ്രസിന്റെയും ടിഡിപിയുടെയും സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സിപിഐയും മുന്നണിയുടെ ഭാഗമാകുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അടുത്തിടെ എന്‍ഡിഎ മുന്നണിയില്‍ നിന്നു പുറത്തുപോയ ചന്ദ്രബാബു നായിഡുവാണ് ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss