|    Aug 21 Tue, 2018 5:00 pm
FLASH NEWS
Home   >  Sports  >  Football  >  

അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ഇന്റര്‍ മിലാന്‍

Published : 12th August 2018 | Posted By: jaleel mv

മാഡ്രിഡ്: ചാംപ്യന്‍സ് കപ്പിലെ അവസാന മല്‍സരത്തില്‍ യൂറോപ്പ ലീഗ് ചാംപ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ററിന്റെ ജയം.
ലൗറ്ററോ മാര്‍ട്ടിനെസിന്റെ (31ാം മിനിറ്റ്) ഒന്നാന്തരമൊരു ഗോളിലാണ് ഇന്റര്‍ ജയം സ്വന്തമാക്കിയത്.
അത്‌ലറ്റികോയ്‌ക്കെതിരേ മികച്ച ആധിപത്യത്തോടെയാണ് ഇന്നലെ ഇന്റര്‍ കളി മെനഞ്ഞത്. ഇന്ററിന്റെ ഗോളടി വീരന്‍ മൗറോ ഇക്കാര്‍ഡി തുടക്കത്തില്‍ തന്നെ അത്‌ലറ്റിക്കോയുടെ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറിയെങ്കിലും ഒബ്ലാക്കിന്റെ മികച്ച പ്രകടനം അത്‌ലറ്റിക്കോയെ രക്ഷിച്ചു.
ഇത്തവണ ഇന്ററില്‍ ചേക്കേറിയ ലൗറ്ററോ മാര്‍ട്ടിനെസിന്റെ സിസര്‍ കിക്കിലൂടെയാണ് ഇന്റര്‍ സ്പാനിഷ് വമ്പന്മാരെ പരാജയപ്പെടുത്തിയത്. ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു ഇന്നലെ വണ്ട മെട്രോപ്പോളിറ്റാനോ സ്‌റ്റേഡിയത്ത് പിറന്നത്. തിരിച്ചടിക്കാനൊരവസരം അത്‌ലറ്റിക്കോ മാഡ്രിഡിന് ലഭിച്ചെങ്കിലും വാറിന്റെ ഇടപെടല്‍ അത് നിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss