|    Dec 17 Mon, 2018 10:41 am
FLASH NEWS
Home   >  Kerala   >  

പ്രളയാനന്തരം അര്‍ഹതപ്പെട്ട സഹായം പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ലെന്ന് മുഖ്യമന്ത്രി

Published : 23rd November 2018 | Posted By: G.A.G

തിരുവനന്തപുരം: പ്രളയാനന്തരം അര്‍ഹതപ്പെട്ട സഹായം പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രവാസി കൂട്ടായ്മകളില്‍ നിന്ന് സഹായം സ്വീകരിക്കാനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഇതിനായി വിദേശയാത്ര നടത്താന്‍ മന്ത്രിമാര്‍ അനുമതി ആവശ്യപ്പെട്ടപ്പോള്‍ നിഷേധിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ വായ്പ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് 4.5 ശതമാനമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. കേരളത്തെ സഹായിക്കാന്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്താമെന്ന് ജി.എസ്.ടി കൗണ്‍സിലില്‍ സമ്മതിച്ചതാണെങ്കിലും നടപ്പില്‍ വരുത്താന്‍ യാതൊന്നും ചെയ്തില്ല. കര്‍ണാടകയില്‍ ഒരു ജില്ലയില്‍ മാത്രം പ്രളയമുണ്ടായപ്പോള്‍ അനുവദിച്ചത് 546 കോടിയാണ്. കേരളത്തിന് ഇതുവരെ അനുവദിച്ചത് 600 കോടി രൂപ മാത്രമാണ്. ഉത്തരാഖണ്ഡിലും ചെന്നൈയിലും പ്രളയമുണ്ടായപ്പോള്‍ ഇതിനേക്കാള്‍ കൂടുതല്‍ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. 3641.91 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഇതില്‍ 1450.18 കോടി രൂപ ചെലവായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വാദങ്ങള്‍ ഹൈകോടതി വിശ്വാസത്തിലെടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു പോലിസ് ഉദ്യോഗസ്ഥനെ പോലും വ്യക്തിപരമായി ഹൈകോടതി ഉത്തരവില്‍ വിമര്‍ശിക്കുന്നില്ല.തീര്‍ഥാടനം തടസപ്പെടുത്തുന്നവരെ തടയാന്‍ പോലിസിന് ഉത്തരവാദിത്തമുണ്ട്. കോടതിയുടെ ചില ചോദ്യങ്ങള്‍ ഉത്തരവായി വ്യാഖാനിക്കാന്‍ ചിലര്‍ ശ്രമം നടത്തുകയായിരുന്നുവെന്നും പിണറായി വ്യക്തമാക്കി. ഭക്തരെ പോലിസ് തടഞ്ഞുവെന്ന വാദം തെറ്റാണ്. കലാപകാരികളില്‍ നിന്ന് ഭക്തരെ സംരക്ഷിക്കുകയാണ് പോലിസ് ചെയ്തത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് പോലിസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയിട്ടില്ല. പ്രകോപനപരമായ ഇടപെടല്‍ പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ശബരിമലയില്‍ കാണിക്കയിടരുതെന്ന് സംഘ്പരിവാര്‍ സംസ്ഥാനത്തിന് അകത്തും പുറത്തും പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss