|    Nov 22 Thu, 2018 1:25 am
FLASH NEWS
Home   >  Kerala   >  

പ്രളയക്കെടുതിയിലും അരി സൗജന്യമല്ല, കേരളം 233 കോടി രൂപ അടക്കണമെന്ന് കേന്ദ്രം

Published : 21st August 2018 | Posted By: G.A.G

ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ വക ഇരുട്ടടി. കേരളത്തിന് നല്‍കിയ അരിയുടെ വിലയായി 233 കോടി രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈടാക്കുവാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പണം ഉടനെ അടക്കേണ്ടതില്ലെങ്കിലും പണമടച്ചില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയതായാണ് റിപോര്‍ട്ടുകള്‍.
89540 മെട്രിക്ക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്.
പ്രളയദുരിതാശ്വാസത്തിനായി വിദേശ മലയാളികള്‍ അയക്കുന്ന സഹായങ്ങള്‍ക്ക് കേന്ദ്രം നികുതി ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതിനെത്തുടര്‍ന്ന് ഈ ആവശ്യം ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കേരളത്തിന് അനുവദി്ച്ച അരിക്ക് വന്‍ തുക അടക്കണമെന്ന കേന്ദ്രത്തിന്റെ നിലപാട് പുറത്തുവരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss