|    Dec 19 Wed, 2018 12:51 pm
FLASH NEWS
Home   >  Kerala   >  

സിബിഐ വിവാദം: സിവിസി റിപോര്‍ട്ട് ചോര്‍ന്നതില്‍ ചീഫ് ജസ്റ്റിസിനു അതൃപ്തി

Published : 20th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപോര്‍ട്ടിനു(സിവിസി) നല്‍കിയ മറുപടി ന്യൂസ് പോര്‍ട്ടലില്‍ വന്നതില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അതൃപ്തി പ്രകടിപ്പിച്ചു. അലോക് വര്‍മയുടെ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് വാദത്തിനുളള അര്‍ഹത പോലും അഭിഭാഷകര്‍ക്കില്ലെന്നു പറഞ്ഞ് കേസ് വീണ്ടും വാദം കേള്‍ക്കാനായി നവംബര്‍ 29ലേക്കു മാറ്റി. ഇന്നലെയാണു മുദ്ര വച്ച കവറില്‍ സെക്രട്ടറി ജനറലിന് അലോക് വര്‍മ മറുപടി നല്‍കിയത്. എന്നാല്‍ ഈ റിപോര്‍ട്ട് ഒരു ന്യൂസ് പോര്‍ട്ടലില്‍ ഇന്ന് പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാര്യം ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എസ് കെ കൗളും കെ എം ജോസഫും അലോക് വര്‍മയുടെ അഭിഭാഷകന്‍ ഫാലി എസ് നരിമാനെ അറിയിക്കുകയും പകര്‍പ്പ് കൈമാറുകയും ചെയ്തു. എന്നാല്‍ താന്‍ വഴിയല്ല റിപോര്‍ട്ട് ചോര്‍ന്നതെന്നും ഇതിനു കാരണക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി വേണമെന്നും നരിമാന്‍ ആവശ്യപ്പെട്ടു. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലി ആരോപണം ഉള്‍പ്പെടെയാണ് അലോക് വര്‍മ ഉന്നയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss