|    Apr 26 Wed, 2017 5:17 pm
FLASH NEWS
Home   >  Top Stories   >  
മുംബൈ: രക്തത്തിനായി രോഗികള്‍ നെട്ടോട്ടമോടുമ്പോഴും ആശുപത്രികളും ബ്ലഡ് ബാങ്കുകളും തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ പാഴായത് ആറുലക്ഷം ലിറ്റര്‍ രക്തം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 28 ലക്ഷം യൂനിറ്റ് രക്തവും അനുബന്ധ ...
READ MORE
വെറും 17 വയസ്സേ അവന് ആയിട്ടുള്ളൂ. എന്തു ഭീകരപ്രവര്‍ത്തനത്തിലാണ് അവന്‍ പങ്കാളിയായത്. വളരെ അപൂര്‍വമായി മാത്രമേ ഷാമിലി ജില്ല വിട്ട് പുറത്തുപോവാറുള്ളൂ. അങ്ങനെയുള്ള അവന്‍ എന്തു രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണ് ഗൂഢാലോചന നടത്തിയത്- രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആസൂത്രണം നടത്തിയെന്ന് ആരോപിച്ച് വ്യാഴാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത അബ്ദുര്‍റഹ്മാന്റെ പിതാവ് റഈസ് അഹമ്മദിന്റേതാണ് ഈ വാക്കുകള്‍. ഷാമിലി ജില്ലയിലെ ജിന്‍ജാനയിലുള്ള വീട്ടില്‍ നിന്നാണ് എടിഎസ് അബ്ദുര്‍റഹ്മാനെ അറസ്റ്റ് ചെയ്തത്. റഹ്മാന് 17 വയസ്സാണെന്ന് ആധാര്‍ കാര്‍ഡ് കാണിച്ച് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയജീവിതത്തിന്റെ മറ്റൊരു അധ്യായത്തിനാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പു ജയത്തോടെ തുടക്കം കുറിച്ചിരിക്കുന്നത്. മുന്നണിരാഷ്ട്രീയത്തില്‍ ഘടകകക്ഷികളിലെ പടലപിണക്കത്തില്‍ നയചാതുര്യത്തോടെ ഇടപെട്ട് പ്രശ്‌നപരിഹാരം നിര്‍ദേശിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ മിടുക്ക് വേറെത്തന്നെയാണ്. യുഡിഎഫില്‍ കോണ്‍ഗ്രസ്സുമായി മറ്റു ഘടകക്ഷി പാര്‍ട്ടികള്‍ തെറ്റുമ്പോള്‍ ഒരു സേഫ്റ്റിവാല്‍വു പോലെ പ്രവര്‍ത്തിക്കാറുള്ളത് ലീഗാണ്. ലീഗില്‍ അത് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയും. ഏറ്റവും ഒടുവില്‍ യുഡിഎഫില്‍ നിന്നു പുറത്തുപോയ കെ എം മാണിയെ ഒരു കൈയകലത്തില്‍ തന്നെ നിര്‍ത്താനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരികെ യുഡിഎഫിലേക്ക് അവരെ ക്ഷണിക്കാനും അവസരമൊരുക്കിയതും കുഞ്ഞാലിക്കുട്ടിയും മലപ്പുറം ഉപതിരഞ്ഞെടുപ്പുമാണ്.
ന്യൂഡല്‍ഹി: ഇതര മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹമോചനം നേടുന്ന മുസ്‌ലിംകളുടെ എണ്ണം കുറവാണെന്ന് ഇന്ത്യന്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ വനിതാ വിഭാഗം. മുത്ത്വലാഖുമായി ബന്ധപ്പെട്ട വിഷയം ...
‘ഞങ്ങളെ രോഗികളാക്കി..’ ഞങ്ങളുടെ ഗ്രാമത്തിന്റെ ജലസ്രോതസുകള്‍ നശിപിച്ചു.. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ ഞങ്ങളും നിങ്ങളെ പോലെ മനുഷ്യരാണ്…. ഇത് അക്കേഷ്യ മാഞ്ചിയം കൃഷിയെ തുടര്‍ന് തകര്‍ന്ന ഒരു ...
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിനെ കാത്തിരിക്കുന്നത് 5,298 കേസുകള്‍. കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍ അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നത്. ഭരണഘടനാ ബെഞ്ചും ഇത്തവണ അവധിക്കാലത്തു ...
മൂന്നാറിലെ പൂച്ചകളുടെ ഓപറേഷന്‍ എന്തായിരുന്നു? എന്തിനായിരുന്നു? 1990-2006 കാലഘട്ടത്തിലാണ് മൂന്നാറില്‍ വ്യാപകമായി ഭൂമികൈയേറ്റം നടന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറുക, കൈവശപ്പെടുത്തുക, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഇതുവഴി സ്വകാര്യ വ്യക്തികള്‍ കൊള്ളലാഭമുണ്ടാക്കുക തുടങ്ങിയ നീക്കങ്ങള്‍ മൂന്നാറില്‍ വ്യാപകമായി നടന്നു. സര്‍ക്കാര്‍ പാട്ടഭൂമി ഉള്‍പ്പെടുന്ന ഏലമലക്കാടുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ പണിതു കച്ചവടം നടത്തുന്നതും ഇതേ കാലഘട്ടത്തിലാണ്. വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ പലവട്ടം ഉന്നയിച്ച ഈ വിഷയത്തില്‍
ചിന്നക്കനാല്‍ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കൈയേറി കുരിശുകള്‍ സ്ഥാപിച്ചത് പൊളിച്ചുമാറ്റുന്നതു വിലക്കി രാഷ്ട്രീയ നേതൃത്വം. കഴിഞ്ഞ 15ന് ഇതു പൊളിച്ചുനീക്കാനെത്തിയ അഡീഷനല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണസേനയെ കൈയേറ്റക്കാരനും കൂട്ടരും ചേര്‍ന്നു തടഞ്ഞത് വാര്‍ത്തയായിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ ഉന്നത നേതാവും വൈദ്യുതി മന്ത്രിയുമായ എം എം മണി ഇടപെട്ട് സംഘത്തെ തിരിച്ചയക്കുകയായിരുന്നു. നിങ്ങള്‍ നിലവിലെ സ്ഥിതി റിപോര്‍ട്ട് ചെയ്താല്‍ മതി. അവധിയിലായ ജില്ലാ കലക്ടര്‍ 27ന് എത്തിയ ശേഷം അദ്ദേഹം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നായിരുന്നു തഹസില്‍ദാര്‍ക്ക് മന്ത്രി നല്‍കിയ നിര്‍ദേശം. ഇതനുസരിച്ചു മടങ്ങിപ്പോയ അഡീഷനല്‍ തഹസില്‍ദാര്‍ ശാന്തന്‍പാറ
Top stories of the day