|    Nov 19 Mon, 2018 5:07 pm
FLASH NEWS
Home   >  Todays Paper  >  azchavattam  >  
സിനിമയില്‍ അഭിനയിക്കാന്‍ വന്ന ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ എങ്ങനെ പ്രേംനസീറായി? പേരുമാറ്റത്തിനു പിന്നില്‍ കേട്ടുതഴമ്പിച്ച കഥ ഇങ്ങനെ: ഉദയ സ്റ്റുഡിയോയില്‍ കുഞ്ചാക്കോയും കെ വി കോശിയും തങ്ങളുടെ കെആന്റ്‌കെ പ്രൊഡക്ഷന്‍സ് എന്ന ബാനറിന്റെ കീഴില്‍ 'വിശപ്പിന്റെ വിളി' എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലം തിക്കുറിശ്ശി സുകുമാരന്‍നായര്‍, അഭയദേവ് തുടങ്ങിയവരുമായി കുഞ്ചാക്കോയും കോശിയും ഈ സിനിമയെപ്പറ്റി ദിവസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തി. പറ്റിയ ഒരു നായകനെ സിനിമയ്ക്കു വേണം. പുതുമുഖങ്ങളും പഴയ മുഖങ്ങളുമൊക്കെ പൊന്തിവന്ന ചര്‍ച്ചയ്ക്കിടയില്‍ 'മരുമകള്‍' എന്ന സിനിമയില്‍ നായകനായി അഭിനയിച്ച ചിറയിന്‍കീഴ് സര്‍ക്കാരഴികത്ത് അബ്ദുല്‍ ഖാദറെന്ന ചെറുപ്പക്കാരന്റെ കാര്യം അഭയദേവ് എടുത്തിട്ടു. ഈ സിനിമയ്ക്കായി പാട്ടെഴുതിയ അഭയദേവിന് ഖാദറിനെ നന്നായി അറിയാം, അഭിനയവും കണ്ടിട്ടുണ്ട്.
READ MORE
കഴിഞ്ഞ ദിവസം സമാപിച്ച അന്താരാഷ്ട്ര നാടകോല്‍സവം -ഇറ്റ്‌ഫോകിനെ കുറിച്ച് ഒരു റിപോര്‍ട്ട് പി എച്ച് അഫ്‌സല്‍ ഫോട്ടോ : കെ കെ നജീബ് അപമാനിക്കപ്പെട്ടവരുടെയും അപരവല്‍ക്കരിക്കപ്പെട്ടവരുടെയും അരങ്ങായിരുന്നു ഇത്തവണത്തെ ഇറ്റ്‌ഫോക്. ...
  കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അന്നത്തെ ജോലിത്തിരക്കു കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. സമയം രാത്രി ഏഴുമണി. ഇക്കഴിഞ്ഞ ജൂണ്‍ പതിനേഴിനാണു സംഭവം. തങ്ങളുടെ മകളെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ...
ഇശാ നമസ്‌കാരത്തിന് ഉമ്മയോടു യാത്ര പറഞ്ഞിറങ്ങിയതാണ് മുഹമ്മദ് ആമിര്‍ഖാന്‍ എന്ന മുസ്‌ലിം ചെറുപ്പക്കാരന്‍. നമസ്‌കാരം കഴിഞ്ഞ് ഉമ്മയ്ക്കുള്ള മരുന്നും വാങ്ങി വരാമെന്നു വാക്കും കൊടുത്തു. 1998 ഫെബ്രുവരി ...
ഇന്ത്യയിലെ മറ്റു പോലിസ് സേനകളില്‍ നിന്നു വ്യത്യസ്തമായി കേരള പോലിസിന് നല്ല ഒരു പേരുണ്ടായിരുന്നു. ക്രൈം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന കാര്യത്തിലും കേസുകള്‍ ശിക്ഷയിലേക്കെത്തിക്കുന്ന കാര്യത്തിലും കേരള ...
  2006ലെ വനാവകാശ നിയമപ്രകാരം പദ്ധതി നടപ്പാക്കാന്‍ തങ്ങളുടെ അനുമതി വേണമെന്നും തങ്ങളുടെ കാടും പുഴയും നശിപ്പിക്കാന്‍ ആരെയും അനുവദിക്കിെല്ലന്നും ആതിരപ്പിള്ളിയിലെ 337 ആദിവാസി കുടുംബങ്ങള്‍ പറയുന്നു. ഓരോ ...
ഞങ്ങള്‍ ആയുധം വച്ച് കീഴടങ്ങിയത് കോണ്‍ഗ്രസ്സും അഖിലേന്ത്യ മുസ്‌ലിംലീഗും ഉള്‍പ്പെട്ട ദേശീയ നേതൃത്വത്തിനു മുമ്പിലാണ്, ബ്രിട്ടിഷുകാര്‍ക്കു മുന്നിലല്ല. ബ്രിട്ടിഷുകാരില്‍ നിന്ന് അച്ചടക്ക നടപടികളും പ്രതികാര നടപടികളും ഉണ്ടാവില്ലെന്ന് ദേശീയ നേതൃത്വം ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. അവര്‍ ഞങ്ങളെ പരിഗണിച്ചതേയില്ല. അവര്‍ ഞങ്ങളെ വേട്ടയാടുകയും ജയിലിലടയ്ക്കുകയും ചെയ്തു. 1947 ആഗസ്ത് 15നു ശേഷവും ഞങ്ങളില്‍ ചിലര്‍ ജയിലില്‍ തന്നെ തുടര്‍ന്നു. ഞങ്ങളെ സ്വാതന്ത്ര്യസമരസേനാനികളായി പരിഗണിക്കുകയോ ആനുകൂല്യങ്ങള്‍ തരുകയോ ചെയ്തില്ല- ഏഴു പതിറ്റാണ്ട് മുമ്പ് 1946ലെ ബ്രിട്ടിഷ് റോയല്‍ നേവി കലാപത്തില്‍ പങ്കെടുത്ത ഒ കെ ശ്രീനിവാസന്‍ പറയുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ കിടുകിടാ വിറപ്പിച്ച ഈ കലാപത്തിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് കോഴിക്കോട് കക്കഞ്ചേരിയിലെ ശ്രീനിവാസന്‍.
Top stories of the day