|    Oct 21 Sat, 2017 8:55 am
FLASH NEWS
Home   >  Pravasi  >  Gulf  >  
ദമ്മാം: പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബായ ബദര്‍ എഫ്‌സിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂരിനെയും സെക്രട്ടറിയായി സിദ്ദീഖ് കണ്ണൂരിനെയും വീണ്ടും തിരഞ്ഞെടുത്തു. ശിഹാബ് മുക്കമാണ് ട്രഷറര്‍. ടീം മാനേജറായി അബ്ദുര്‍റഹിമാന്‍ അസുവിനെയും അസിസ്റ്റന്റ് മാനേജറായി മുജീബ് പാറമ്മലിനെയും കോച്ചായി നിസാര്‍ കബ്ബാനിയെയും അസിസ്റ്റന്റ് കോച്ചായി ഷഫീഖിനെയും നിശ്ചയിച്ചു. മുനീര്‍ ബാബു (വൈസ് പ്രസിഡന്റ്), മഹ്‌റൂഫ് (ജോയിന്റ് സെക്രട്ടറി), റഷീദ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ക്യാപ്റ്റന്‍ അനീഷും വൈസ് ക്യാപ്റ്റന്‍ സനൂജുമായിരിക്കും. റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്‌സിയുടെ പുതിയ ജേഴ്‌സി പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു.
READ MORE
ജിദ്ദ: സാമൂഹിക പ്രവര്‍ത്തകനും കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെ എക്‌സിക്യൂട്ടീവ് അംഗവുമായ അബ്ദു റസാഖ് (മാഞ്ച) പള്ളിപറമ്പന് കൊണ്ടോട്ടി സെന്റര്‍ യാത്രയപ്പ് നല്‍കി. വര്‍ഷങ്ങളായി പ്രവാസ മേഘലകളിലും നാട്ടിലും ...
റിയാദ്: പട്ടാപ്പകല്‍ വിദേശിയെ മര്‍ദിച്ച് പണം കവര്‍ന്നവരെ പോലിസ് പിടികൂടി. റിയാദ് നഗരത്തില്‍ നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ട പോലിസ് ഊര്‍ജിത ...
ദമ്മാം: കിങ് ഖാലിദ് ഫൗണ്ടേഷന്റെ കീഴിലുള്ള ഇസ്‌ലാമിക് ഗൈഡന്‍സ് സെന്ററിന്റെ അംഗീകാരത്തോടെ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദിയില്‍ മലയാളികള്‍ക്കായി നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ 2016-2017 ...
ബീഷ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം ബീഷ, തത്‌ലീത്ത് ജയിലുകളിലും ബീഷ തര്‍ഹീലിലും സന്ദര്‍ശനം നടത്തി. വൈ: കോണ്‍സുലര്‍ എസ്.എല്‍ മീന, കമ്യൂണിറ്റി വെല്‍ഫയര്‍ ഓഫീസര്‍ ജീലാനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് കോണ്‍സുലേറ്റ് സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നത്. ബീഷ ജയില്‍ മേധാവി അഹ്മദ് നാസര്‍ ഷഹറാനിയുമായും തര്‍ഹീല്‍ മേധാവി അബ്ദുല്‍ അസീസ് ഷഹറാനിയുമായും സംഘം കൂടിക്കാഴ്ച നടത്തി. സൗദിയിലെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് നാമമാത്രമായ ഇന്ത്യക്കാര്‍ മാത്രമെ ജയിലുകളിലുള്ളൂവെന്നും ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം
ദുബൈ: 2017 ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പുറത്തുവെച്ച് നടക്കുന്ന ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ യു.എ.ഇ തല പ്രചാരണോദ്ഘാടനം ഒക്ടോബര്‍ 20 വെള്ളിയാഴ്ച ദുബൈയില്‍ ...
ദുബയ്: വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് കോടതി ചിലവടക്കം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ദുബയ് കോടതി വിധിച്ചു. ദുബയ് ആര്‍ടിഎ ബസ് ഡ്രൈവറായി ജോലി ...
ജിദ്ദ: സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് എന്നും പുതുമയുള്ള കായിക വിനോദ പരിപാടികള്‍ ഒരുക്കിയ യു.ടി.എ.സി (യുനൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബ്) കുട്ടി ക്രിക്കറ്റിന്റെ ഏറ്റവും നൂതന പതിപ്പുമായി വീണ്ടും ...