|    Oct 21 Sat, 2017 11:24 pm
FLASH NEWS
Home   >  Districts  >  Kozhikode  >  
കോഴിക്കോട്: ബേപ്പൂരില്‍ ചാലിയാറിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് യാത്രാ തുരങ്കത്തിന് പദ്ധതിയൊരുങ്ങുന്നു. ബേപ്പൂരില്‍ നിന്ന് ചാലിയത്തേക്ക് പുഴയ്ക്ക് അടിയിലൂടെയുളള തുരങ്കമാണ് വിഭാവനം ചെയ്യുന്നതെന്ന് വി കെ സി മമ്മദ് കോയ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കോഴിക്കോട് ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പ് ഇതു സംബന്ധിച്ച പ്രാരംഭ രൂപരേഖ തയ്യാറാക്കി എം എല്‍ എക്ക് കൈമാറുകയും അദ്ദേഹംപ്രപ്പോസല്‍ അനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി, പൊതുമരാമത്ത് മന്ത്രി, മല്‍സ്യബന്ധന തുറമുഖ മന്ത്രി എന്നിവരെ നേരിട്ട് കണ്ടാണ് വികെസിപ്രപ്പോസല്‍സമര്‍പ്പിച്ചത്. 356 കോടിയാണ് പ്രാരംഭചെലവ് പ്രതീക്ഷിക്കുന്നത്. 400 മീറ്റര്‍ ദൂരത്തില്‍ ചാലിയാര്‍ പുഴയുടെ അടിത്തട്ടിലൂടെയാണ് യാത്രാതുരങ്കം നിര്‍മ്മിക്കുക. ഏഴര മീറ്ററില്‍ റോഡും ഇരുവശത്തും നടപ്പാതയുമുള്‍പ്പെടെ 10.5 മീറ്റര്‍ വീതിയിലാണ് പാത വിഭാവനം ചെയ്തിട്ടുളളത്.
READ MORE
  കോഴിക്കോട്: ഗെയില്‍ പദ്ധതി പ്രദേശത്തെ ജനവികാരം മാനിക്കാതെ സര്‍ക്കാരും ഗെയില്‍ അധികൃതരും നിയമവിരുദ്ധമായി തുടരുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ...
തേഞ്ഞിപ്പലം (മലപ്പുറം) : ദേശീയപാതയില്‍ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷന്‍ വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. ചേളാരി ആലുങ്ങല്‍ കണ്ണച്ചംതൊടി അബ്ദുല്‍ അസീസിന്റെ മകന്‍ ...
  കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. നിര്‍ബന്ധിത കടയടപ്പുകള്‍ക്കും അക്രമങ്ങള്‍ക്കും ചുവപ്പ് കാര്‍ഡ്് കാണിച്ച് ഹര്‍ത്താല്‍ സമാധാനപരമായി കടന്നുപോയി. കടകമ്പോളങ്ങള്‍ ...
കോഴിക്കോട്: സലഫിസം മുസ്‌ലിം മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. സലഫി ആശയങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുക്കാനുള്ള ശ്രമത്തില്‍ നിന്നും രാഷ്ട്രീയക്കാര്‍ പിന്തിരിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. മതനവീകരണ ...
കോഴിക്കോട് : ബേപ്പൂരില്‍ ബോട്ട് മുങ്ങി നാലു മല്‍സ്യത്തൊഴിലാളികളെ കാണാതായി. അപകടത്തില്‍പ്പെട്ട രണ്ടുപേരെ കോസ്റ്റ്ഗാര്‍ഡും ഒരു മല്‍സ്യബന്ധനബോട്ടിലെ തൊഴിലാളികളും ചേര്‍ന്ന്്് രക്ഷപ്പെടുത്തി. കൊച്ചി മുനമ്പത്ത് നിന്ന് കടലില്‍ ...
  മുക്കം: വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രദേശത്തേക്ക് പോലിസിനെ കബളിപ്പിച്ച് കടന്ന് സമരക്കാര്‍ പ്രവൃത്തി തടഞ്ഞു. സമരക്കാര്‍ ഇരച്ചെത്തിയതോടെ ഗെയില്‍ നിയോഗിച്ച തൊഴിലാളികള്‍ ജീവനും കൊണ്ടോടി. എരഞ്ഞിമാവിന് ...
  മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാളിപറമ്പില്‍ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുക്കം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ 13 ...