|    Nov 18 Sun, 2018 5:33 pm
FLASH NEWS
Home   >  Blogs   >  
വയനാടന്‍ കാടുകളില്‍ സ്വഛന്ദവിഹാരം നടത്തിക്കൊണ്ടിരുന്ന ഒരു പുള്ളിപുലിയെ വനാതിര്‍ത്തി ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇരയെ കാട്ടി പ്രലോഭിപ്പിച്ച് ചതിപ്രയോഗത്തിലൂടെ കെണിയില്‍ വീഴ്ത്തിയിരിക്കുന്നു. അതും പോരാഞ്ഞിട്ട് ആ ...
READ MORE
കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ മാറ്റം കണ്ട് മലയാളികളാകെ അദ്ഭുതപ്പെടുകയാണ്. മനുഷ്യന്മാര്‍ക്ക് ഇങ്ങനെയും മാറ്റമുണ്ടാവുമോ? ചുവപ്പ് പാര്‍ട്ടിയാകെ ജനങ്ങളിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. ജനങ്ങളാണോ പാര്‍ട്ടി, അല്ലെങ്കില്‍ പാര്‍ട്ടിയാണോ ജനങ്ങള്‍ എന്നുപോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. ലോകത്താകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പലതരം മാറ്റിമറിച്ചിലുകള്‍ ഉണ്ടായപ്പോഴും പാറപോലെ നിലകൊണ്ട പാര്‍ട്ടി കേരളത്തിലേതു മാത്രമായിരുന്നു.
മധ്യമാര്‍ഗം/പരമു   ബാര്‍ കോഴക്കേസ് മന്ത്രി കെ എം മാണിയെയും കൊണേ്ട പോകൂ എന്നാണ് വിജിലന്‍സ് കേസുകളെക്കുറിച്ച് നേരറിവ് ഇല്ലാത്തവരൊക്കെ കരുതിപ്പോന്നത്. അരനൂറ്റാണ്ട് കാലത്തെ മാണിസാറിന്റെ ത്യാഗസുരഭിലമായ പൊതുസേവനത്തിനു മുകളില്‍ ...
സ്വാതന്ത്ര്യദിനമായതുകൊണ്ട് ചില്ലറ നേരമ്പോക്കാവാമെന്നു കരുതി. അങ്ങനെയാണ് കുറേക്കാലത്തിനു ശേഷം ടി.വി. പെട്ടി തുറന്നുനോക്കിയത്. ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല, മനസ്സിന്റെ വിനോദസഞ്ചാരത്തിനു ബഹുകേമം സദ്യ തന്നെ തരപ്പെട്ടു. ചാനലായ ചാനലാകെ ...
ഭൂമികുലുക്കിപ്പക്ഷി എന്ന് മലയാളികള്‍ വിളിക്കുന്ന ഒരു ഗംഭീരന്‍ പക്ഷിയുണ്ട് ലോകത്ത്. ആളെ കണ്ടാല്‍ ഒരു ടെന്നിസ് പന്തിന്റെ വലുപ്പം കഷ്ടി. കാണാനും ഒരു ചേലില്ല. മയില്‍ മുതല്‍ മരംകൊത്തി വരെയുള്ള പക്ഷികളുടെ ശരീരഭംഗിയോ കുയില്‍ മുതല്‍ പൂവന്‍കോഴി വരെയുള്ളവയുടെ ശബ്ദസൗകുമാര്യമോ ഒന്നും ഇപ്പറയുന്ന കക്ഷിക്കില്ല. എന്നാലും നാട്ടുകാര്‍ പക്ഷിയെ വിളിക്കുന്നത് ഭൂമികുലുക്കി എന്നാണ്. അതിനു കാരണമുണ്ട്. അത്ര ഗംഭീരമായി, അത്ര ശക്തമായാണ് പക്ഷി തന്റെ പൃഷ്ഠഭാഗം കുലുക്കുന്നത്. കണ്ടാല്‍ ആരും പറയും, ഭൂമി തന്നെ കുലുങ്ങുകയാണ് എന്ന്. ഇനി അഥവാ ആ വിവരം ഭൂമി അറിഞ്ഞില്ലെന്നു വന്നാലും പക്ഷിക്ക് കൃത്യമായി ബോധ്യമുണ്ട് തന്റെ കുലുക്കലില്‍ ഈ ലോകമാകെ കുലുങ്ങിക്കൊണ്ടിരിക്കുകയാണെന്ന്.
ഞാന്‍ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി, നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്ത്യക്കാരി, അതോടൊപ്പം മുസ്‌ലിം. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷ എന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. നീണ്ട തയ്യാറെടുപ്പുകള്‍ രണ്ടാമതും ആവര്‍ത്തിക്കേണ്ടിവന്ന പരീക്ഷയ്ക്കു വേണ്ടി മറ്റെല്ലാ അപേക്ഷകരെയും പോലെ ഞാനും നടത്തി. പക്ഷേ, എനിക്ക് പരീക്ഷയെഴുതാനായില്ല. സമയത്തിനെത്താഞ്ഞിട്ടല്ല, കോപ്പിയടിച്ചിട്ടല്ല, മറ്റെന്തെങ്കിലും നിയമലംഘനം നടത്തിയിട്ടല്ല. മറിച്ച്, തലയില്‍ മഫ്തയുണ്ടായതുകൊണ്ടാണ്; തല തുറന്നിട്ട് അന്യപുരുഷന്മാര്‍ക്കു നടുവില്‍ ഇരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട്!
'ങേ! ഇതെന്ത് രാവിലെ കടുവാക്കളിക്ക് പോണോടീ! ഇതാ ഫാഷന്‍ ഷോയില്‍ കാണുന്ന മിഡിയല്ലേ... കുട്ടിയുടുപ്പിടാന്‍ പറ്റിയ പ്രായം!'' ''എന്തേ പിടിച്ചില്ലേ? നോക്ക് ഇങ്ങോട്ട് കണ്ണുതുറന്ന് നോക്ക്! ഇത് നല്ല ഒന്നാന്തരം ഖദറില്‍ തയ്പ്പിച്ചെടുത്ത മിഡിയാ. അകത്തൊള്ളതും ഖദറാ. മനസ്സിലായോ?'' ''അയ്യയ്യോ! നീയിതെന്തിന്റെ പുറപ്പാടാ? മൊഖത്തൊക്കെ ചായമടിച്ച്... കുട്ടിയുടുപ്പുമിട്ട്... ങേ! ഇവള്‍ക്കിതെന്നാപറ്റി?'' ''എടീ ഇത് മയിലാഞ്ചീം ചെമ്പരത്തിപ്പൂവും കൂടി അരച്ചതാ... അല്ലാതെ നെന്റെ കൂട്ട് വലിയ കാശുകൊടുത്ത് കെമിക്കല്‍ വാങ്ങി മുഖത്ത് തേച്ച് തൊലിപൊള്ളിക്കുന്ന ഏര്‍പ്പാടല്ല. എടീ നോക്ക്... നമുക്ക് ഈ പ്രായത്തില്‍
  മധ്യമാര്‍ഗം/ പരമു കേരളത്തെ നിവര്‍ന്നുനില്‍ക്കാന്‍ പ്രേരിപ്പിച്ച ശ്രീനാരായണഗുരു കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് ശ്രീനാരായണ ധര്‍മപരിപാലന യോഗം. സംസ്ഥാനത്തുള്ള പ്രബലമായ സാമുദായികസംഘടനയാണിത്. എസ്.എന്‍.ഡി.പി. യോഗം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍, ...
123
Top stories of the day