|    Dec 19 Wed, 2018 7:37 pm
FLASH NEWS
Home   >  Kerala   >  

ജാതി ദുരഭിമാന കൊലകള്‍ വിപണി വല്‍കരിക്കപ്പെട്ടതായി രാധിക വെമുല

Published : 23rd November 2018 | Posted By: afsal ph

കൊച്ചി: ജാതിയുടെ പേരില്‍ നടക്കുന്ന ദുരഭിമാന കൊലകള്‍ വിപണി വല്‍കരിക്കപ്പെട്ടതായി രോഹിത് വെമുലയുടെ ‘അമ്മ രാധിക വെമുല. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ വെറുപ്പിന്റെ രാഷ്ട്രീയതിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു രാധിക വെമുല. അഭിമാനം സംരക്ഷിക്കാനാണ് സവര്‍ണര്‍ ദലിതുകളെ നിഷ്ടൂരമായി കൊലപ്പെടുത്തുന്നത്. തെലങ്കാനയില്‍ പ്രണയവിവാഹം ചെയ്തതിനാല്‍ പ്രണയ്ക്കും അമൃതയ്ക്കും സംഭവിച്ചത് എന്താണെന്നു നിങ്ങള്‍ക്കറിയാം. ഒരു ദളിത് കൃസ്ത്യന്‍ ആയതുകൊണ്ടാണ് പ്രണയ് കൊല്ലപ്പെട്ടത്. അമൃത ഒരു സവര്‍ണ സ്ത്രീ ആണ്. അമൃതയുടെ അച്ഛന്‍ ഒരു കോടി രൂപ കൊടുത്തിട്ടാണ് പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. അമൃത ഗര്‍ഭിണിയാണ്. ആ കുഞ്ഞിനോട് നമ്മള്‍ എന്തു മറുപടിയാണ് പറയുക?’രാധിക വെമുല ചോദിക്കുന്നു.
സവര്‍ണ വിദ്വേഷത്തിന്റെ ഇരകള്‍ ദളിതരും മുസ്്‌ലിംകളും കൃസ്ത്യാനികളും ഒക്കെയാണ്. സംഘ്പരിവാറിനെ വിമര്‍ശിക്കുന്നവരും അവരെ തുറന്ന് കാട്ടുന്നവരും ഇരയാകുന്നു. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി ഇവരൊന്നും ദളിതര്‍ അല്ല. പ്രൊഫസര്‍ നാഗേശ്വര റാവുവും വരവര റാവുവും ദളിതരല്ല. പക്ഷെ അവരും അപകടത്തിലാണ്. സംഘപരിവാര്‍ ഈ രാജ്യത്തെ ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. സംഘപരിവാര്‍ ഭരണഘടന കത്തിക്കുന്നു. അവര്‍ കോടതിവിധികളെ അംഗീകരിക്കുന്നില്ലെന്നും രാധിക വെമുല പറഞ്ഞു.
പരിപാടിയില്‍ ജന. കണ്‍വീനര്‍ ടി എം മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ കെ ബാബുരാജ്, കമല്‍ സി നജ്മല്‍, അലീന ആകാശമിഠായി, നാസര്‍ മാലിക്ക്, വി പ്രഭാകരന്‍, അസ്മ നസ്‌റിന്‍, ഷാഹു അമ്പലത്ത്, മുഹമ്മദ് മിറാഷ്, അനു ചാക്കോ (ആര്‍ജെഡി), ഷെമീര്‍ മാഞ്ഞാലി (എസ്ഡിപിഐ), ജ്യോതിവാസ് പറവൂര്‍, വിഎം അലിയാര്‍ (പിഡിപി), കെഎംഎ ജലീല്‍ (ഐഎന്‍എല്‍), സിജികുമാര്‍ (ബിഎസ്പി), വി എം ഫൈസല്‍, ഷിയാസ് ബിന്‍ ഫരീദ്, മൃദുല ഭവാനി, എന്‍ എ നജീബ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss