|    Nov 19 Mon, 2018 9:13 am
FLASH NEWS
Home   >  Districts  >  Ernakulam  >  

ഐജിയെ ഭീഷണിപ്പെടുത്തി പ്രസംഗം: ബിജെപി നേതാവിനെതിരേ കേസ്

Published : 1st November 2018 | Posted By: basheer pamburuthi

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയതിനു ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരേ സെന്‍ട്രല്‍ പോലിസ് കേസെടുത്തു. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ എറണാകുളം റെയ്ഞ്ച് ഐജി ഓഫിസിലേക്കു ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് വിവാദപ്രസം നടത്തിയത്. സ്ഥാനക്കയറ്റം ലഭിക്കാന്‍ ഇനി സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും ശബരിമല കേരളത്തിലെ അയോധ്യയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അനധികൃതമായി സംഘം ചേര്‍ന്നു, ഗതാഗതം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി ബിജെപി ജില്ലാ നേതാക്കളുള്‍പ്പെടെ 200 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss