|    Dec 18 Tue, 2018 12:28 am
FLASH NEWS
Home   >  Kerala   >  

പമ്പയില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരേ കേസെടുത്തു

Published : 21st November 2018 | Posted By: G.A.G

ശബരിമല: നിരോധനാജ്ഞ ലംഘിച്ച് ശബരിമല സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരേ പമ്പ പോലിസ് കേസെടുത്തു. ഐപിസി 143, 147, 188, 149, 283 വകുപ്പുകള്‍ പ്രകാരം അന്യായമായി സംഘം ചേരല്‍, മാര്‍ഗതടസ്സം, കോടതി ഉത്തരവ് ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. 17 നേതാക്കള്‍ക്കെതിരേയും കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരേയുമാണ് കേസ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് നേതാക്കളായ ബെന്നി ബഹനാന്‍, എം കെ മുനീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, പി ജെ ജോസഫ്, ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംഎല്‍എ, ജോണി നെല്ലൂര്‍, ദേവരാജന്‍, പഴകുളം മധു, ജോസഫ് എം പുതുശേരി, ലതികാ സുഭാഷ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനീഷ് വരിക്കണ്ണാമല, അന്നപൂര്‍ണാദേവി, തോപ്പില്‍ ഗോപകുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള നേതാക്കള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss