|    Nov 21 Wed, 2018 4:59 pm
FLASH NEWS
Home   >  Kerala   >  

കലാപാഹ്വാനം: അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളക്കെതിരേ കേസെടുത്തു

Published : 8th November 2018 | Posted By: afsal ph

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്ന് കലാപാഹ്വാനം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തു. യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ശ്രീധര്‍പിള്ളക്കെതിരേ ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. നടക്കാവ് പോലിസ് സ്‌റ്റേഷനിലും സിറ്റി കമ്മീഷണര്‍ക്കും ആയിരുന്നു പരാതികള്‍ ലഭിച്ചത്. ഈ പരാതികള്‍ കസബ പോലിസ് സ്‌റ്റേഷനിലേക്ക് കൈമാറി. ഇക്കാര്യത്തില്‍ പോലിസ് നിയമോപദേശം തേടിയിരുന്നു. കോഴിക്കോട് കസബ പോലിസാണ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ചെയ്തു, തന്ത്രിയുമായി ഗൂഢാലോചന നടത്തി, സുപ്രീംകോടതി വിധിക്കെതിരേ പ്രസംഗിച്ചു എന്നീ പരാതികളിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ളാഹ വനത്തിന് സമീപത്ത് നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് മര്‍ദ്ദനത്തിലാണ് ശിവദാസന്‍ മരിച്ചതെന്നാരോപിച്ച് ബിജെപി പത്തനംതിട്ടയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തിലല്ല, മറിച്ച് അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്നാണ് ശിവദാസന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
ഇതിനിടെ, ശബരിമലയില്‍ അക്രമം നടത്തിയതിന് അറസ്റ്റിലായ ആളുകള്‍ക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് പത്തനംതിട്ട സെഷന്‍സ് കോടതിയും കേരളാ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും ഇത് ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയില്‍ അരങ്ങേറിയതെന്നും കോടതി നിരീക്ഷിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss