|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Kerala   >  

പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ബൈക്ക് യാത്രികന്‍ മരിച്ചു

Published : 25th November 2018 | Posted By: G.A.G

പരപ്പനങ്ങാടി: താനൂര്‍ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് യുവാവ് മരിച്ചു. താനൂര്‍ പൂരപ്പുഴയിലെ ചെറിയാമ്പുറത്ത് കുഞ്ഞാപ്പുവിന്റെ മകനും മാര്‍ബിള്‍ തൊഴിലാളിയുമായ സുധീഷ് (34) ആണ് മരണപ്പെട്ടത് . ഉച്ചക്ക് 12 മണിയോടെയാണ് സംഭവം താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ബി ഇ എം സ്‌കൂളിന് സമീപത്തെ കടയിലേക്ക് വന്ന ബൈക്ക് യാത്രക്കാരനെ ഇടിക്കുകയും ബൈക്കടക്കം 15 മീറ്ററോളം വലിച്ചിഴക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനിടയിലൂടെ പകുതിഫുട്പാത്തിലും പകുതി റോഡിലുമായാണ് കാര്‍ പാഞ്ഞു വന്നത് ചപ്പാത്തിക്കടയിലേക്ക് സാധനം വാങ്ങാനെത്തിയ സുഹൃത്തിനെ കാത്തു നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കൂട്ടിയിട്ട മെറ്റല്‍കൂനയില്‍ ഇടിച്ചാണ് നിയന്ത്രണം വിട്ട കാര്‍ നിന്നത് ഇവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്‌കൂട്ടറും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.മരണപ്പെട്ട സുധീഷിന്റെ മാതാവ് വള്ളി,ഭാര്യ: അനുഷ മകന്‍ ഫിദല്‍ കൃഷ്ണ, സഹോദരങ്ങള്‍: മണി, ഷിമോജന്‍,സുരന്‍, ജിഷ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss