|    Nov 13 Tue, 2018 8:21 am
FLASH NEWS
Home   >  Kerala   >  

ഓടുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

Published : 14th August 2018 | Posted By: G.A.G

അടിമാലി : ദേശീയപാതയില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. അടിമാലിക്കടുത്ത് ആനവിരട്ടിയിലാണ് സംഭവം. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്. മൂന്നാറില്‍ നിന്നും വരികയായിരുന്ന വിനോാദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത് ചൊവ്വാഴ്ച ഒരുമണിയോടെയാണ് അപകടം. ആനവിരട്ടി ഷാപ്പിന് സമീപം മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. വാഹനം റോഡില്‍ നിന്നും തെന്നിമാറിയെങ്കിലും യാത്രക്കാര്‍ക്ക്് കാര്യമൊയൊന്നും പറ്റിയില്ല.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss