|    Dec 11 Tue, 2018 3:19 am
FLASH NEWS
Home   >  Kerala   >  

കാര്‍ ചെങ്കല്‍ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ദുരൂഹതയുള്ളതായി ബന്ധുക്കള്‍

Published : 24th November 2018 | Posted By: G.A.G


പുത്തനത്താണി: കാര്‍ ചെങ്കല്‍ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.ആതവനാട് സ്പിന്നിംഗ് മില്‍ റോഡിലെ കെല്‍ടെക് സിന് സമീപം
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
കുറ്റിപ്പുറം കൊളത്തോള്‍ ഊരോത്ത് പള്ളിയാല്‍ സ്വദേശി പുത്തന്‍കോട്ട് അലവിക്കുട്ടി (40) ആണ് മരിച്ചത്. പരിക്കേറ്റ കാര്‍ െ്രെഡവര്‍ ഊരോത്ത് പളളിയാല്‍ പരപ്പാര സലീമിനെ വളാഞ്ചേരിയിലെ സ്വകാര്യ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആളൊഴിഞ്ഞ പ്രദേശത്തെ ചെങ്കല്‍ ക്വാറിയിലേക്കാണ് രാത്രി 8 മണിക്ക് കാര്‍ മറിയുന്നത്.തുടര്‍ന്ന് രാത്രി ഒരു മണിയോടെയാണ് അപകട വിവരം സുഹൃത്തുക്കളും നാട്ടുകാരും അറിയുന്നത്. അപ്പോഴേക്കും അലവിക്കുട്ടി മരിച്ചിരുന്നു.
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ച അലവിക്കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss