|    Nov 16 Fri, 2018 12:52 pm
FLASH NEWS
Home   >  Kerala   >  

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ സിപിഎം, ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചു

Published : 14th August 2018 | Posted By: sruthi srt

കണ്ണൂര്‍: സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ സിപിഎം, ഡിവൈഎഫ്‌ഐ സംഘം ബസ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളായ സനൂഫര്‍, ഇമ്രാന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ വൈകീട്ട് അഞ്ചോടെ പ്ലാസ ജങ്ഷനിലാണ് സംഭവം.

കഴിഞ്ഞ ഏതാനും ദിവസം മുമ്പും ഇന്നലെയും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ സ്‌കൂളില്‍വച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇന്നലെ സ്‌കൂള്‍ വിട്ട് ബസ്സില്‍ വീട്ടിലേക്ക് പോവുകയായിരുന്നു സനൂഫറും ഇമ്രാനും. സിപിഎം പ്രവര്‍ത്തകനായ താളിക്കാവ് സ്വദേശി രാമുവിന്റെ നേതൃത്വത്തിലുള്ള പത്തംഗം സംഘം വഴിമധ്യേ നഗരത്തില്‍വച്ച് ബസ് തടഞ്ഞുനിര്‍ത്തുകയും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വിദ്യാര്‍ഥികളുടെ ബാഗും പഴ്‌സും കൈക്കലാക്കിയ അക്രമിസംഘം നാട്ടുകാര്‍ ഓടിക്കൂടിയതോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് യോഗം പ്രസ്താവിച്ചു. ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പെടെ പല കലാലയങ്ങളിലും ഏകാധിപത്യത്തിലൂടെ എതിരാളികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. എന്നാല്‍, അക്രമത്തിനു മുന്നില്‍ കാംപസ് ഫ്രണ്ട് മുട്ടുമടക്കില്ല. അക്രമികളെ ഉടന്‍ പിടികൂടാന്‍ പോലിസ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss