|    Dec 10 Mon, 2018 10:02 am
FLASH NEWS
Home   >  Kerala   >  

എസ്.എഫ്.ഐ ദാര്‍ഷ്ട്യമെന്ന് കാംപസ് ഫ്രണ്ട്; എം.ഇ.എസ് കോളജില്‍ ജാഥ അലങ്കോലപ്പെടുത്താന്‍ ശ്രമം

Published : 21st November 2018 | Posted By: afsal ph

മലപ്പുറം: എസ്.എഫ്.ഐയുടെ ദാര്‍ഷ്ട്യം അവസാനിപ്പിച്ച് ജനാധിപത്യ കലാലയങ്ങള്‍ രൂപപ്പെടുത്താന്‍ ഏതറ്റം വരേയും പോകുമെന്ന് കാംപസ്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.എച്ച് അബ്ദുല്‍ ഹാദി. സര്‍ഗാത്മക കലാലയങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാംപസ്ഫ്രണ്ട് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിളംബര ജാഥക്ക് മലപ്പുറം പൊന്നാനി മേഖലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി എം.ഇ.എസ് കോളജില്‍ കാംപസ് ഫ്രണ്ട് ജാഥക്ക് നല്‍കിയ സ്വീകരണം അലങ്കോലപ്പെടുത്താന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ജാഥയുമായി വിദ്യാര്‍ത്ഥികള്‍ സംവദിക്കുന്നത് ഒഴിവാക്കാന്‍ കോളജിനകത്ത് മറ്റൊരു പരിപാടി സംഘടിപ്പിക്കുകയായിരുന്നു എസ്.എഫ്.ഐ. ജാഥ കാംപസിലെത്തിയപ്പോള്‍ എസ്.എഫ്.ഐ പരിപാടിയുടെ ശബ്ദം ഉച്ചത്തിലാക്കി അലങ്കോലമാക്കാന്‍ ്ശ്രമിച്ചു. വിദ്യാര്‍ഥികളെ സ്വീകരണ കേന്ദ്രത്തില്‍ നിന്ന് അകറ്റാനുള്ള ശ്രമവും ഉണ്ടായതായി കാംപസ് ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കാംപസുകളില്‍ തങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി ,തങ്ങള്‍ മാത്രം സംസാരിച്ചാല്‍ മതി, തങ്ങളെ മാത്രം കേട്ടാല്‍ മതിയെന്ന ദാര്‍ഷ്ട്യം എസ്.എഫ്.ഐ അവസാനിപ്പിക്കണമെന്ന് അബ്ദുല്‍ ഹാദി ആവശ്യപ്പെട്ടു. എസ്.എഫ്.ഐയുടെ ഭീഷണിയെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്നും അതിന്റെ ഉദാഹരണമാണ് എം.ഇ.എസ് കോളജില്‍ ജാഥ വിജയകരമായി പര്യടനം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനം പണയം വെച്ച് കാംപസുകളില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ കയ്യൂക്ക് കൊണ്ട് നേരിടാമെന്നാണെന്ന് എസ്.എഫ്.ഐ കരുതുന്നതെങ്കില്‍ അതിന് നിന്നുതരാന്‍ ഒരുക്കമല്ലെന്നും അബ്ദുല്‍ ഹാദി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss