|    Nov 18 Sun, 2018 11:49 pm
FLASH NEWS
Home   >  Kerala   >  

ജനാധിപത്യ കലാലയങ്ങള്‍ക്ക് കാവല്‍ പ്രഖ്യാപിച്ച് വിളംബര ജാഥ ആരംഭിച്ചു

Published : 7th November 2018 | Posted By: mtp rafeek

കാസര്‍കോഡ്: ജനാധിപത്യ കലാലയങ്ങള്‍ക്ക് കാവല്‍ പ്രഖ്യാപിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിളംബര ജാഥ ആരംഭിച്ചു. കാംപസ് ഫ്രണ്ടിന്റെ സ്ഥാപകദിനമായ നവംബര്‍ ഏഴിന് രാവിലെ 9.30ന് ഉപ്പളയില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. കലാലയങ്ങളെ കൈയൂക്ക് കൊണ്ടും വര്‍ഗീയത കൊണ്ടും തളിച്ചിടാനാവില്ലെന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.

ജാഥാ ക്യാപ്റ്റനും കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റുമായ കെ എച്ച് അബ്ദുല്‍ ഹാദിക്ക് പതാക കൈമാറി ദേശീയ ജന. സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. കലാലയങ്ങള്‍ ജനാധിപത്യത്തിന്റെ ഹൃദയമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. കാംപസുകളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ചോദ്യം ചെയ്യപ്പെടണം. അരാഷ്ട്രീയവല്‍ക്കരണവും അടിച്ചമര്‍ത്തലുകളും തരണം ചെയ്ത് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ തന്നെ മുന്‍കൈയെടുക്കേണ്ടതുണ്ട്.

അക്രമത്തിന്റെ പാതയെ തടഞ്ഞുനിര്‍ത്തി സര്‍ഗാത്മകതയുടെയും അനീതിക്കെതിരേ പോരാട്ടത്തിന്റെയും ഇടങ്ങളാക്കി കാംപസുകള്‍ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാഥാ വൈസ് ക്യാപ്റ്റനും കാംപസ് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറിയുമായ എ എസ് മുസമ്മില്‍ അധ്യക്ഷത വഹിച്ചു.

ജാഥാ മാനേജര്‍ എസ് മുഹമ്മദ് റാഷിദ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ്, കര്‍ണാടക സംസ്ഥാന സമിതി അംഗം റിയാസ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെബീര്‍ എന്നിവര്‍ സംസാരിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അല്‍ ബിലാല്‍ സലീം, നസീഹ ബിന്‍ത് ഹുസൈന്‍, സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, ഖജാഞ്ചി ഷെഫീഖ് കല്ലായി, കമ്മിറ്റിയംഗങ്ങളായ ആസിഫ് നാസര്‍, പി വി ഷെഫീഖ്, ഹാദിയാ റഷീദ്, ജില്ലാ സെക്രട്ടറി മൊയ്തീന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss