|    Dec 13 Thu, 2018 6:29 pm
FLASH NEWS
Home   >  Kerala   >  

ചരിത്ര സ്മൃതികളുണര്‍ത്തുന്ന മലപ്പുറത്തെ ഇളക്കി മറിച്ച് കാംപസ് ഫ്രണ്ട് വിളംബര ജാഥ

Published : 15th November 2018 | Posted By: sruthi srt

മലപ്പുറം: ചരിത്ര സ്മൃതികളുണര്‍ത്തുന്ന മലപ്പുറം ജില്ലയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളന വിളംബര ജാഥയ്ക്ക് ഉജ്വല സ്വീകരണം. രാവിലെ 8.30ന് സുല്ലമിസ്സലാം സയന്‍സ് കോളജില്‍ ആദ്യ സ്വീകരണം ഏറ്റുവാങ്ങിയാണ് മലപ്പുറത്തെ ഇളക്കിമറിച്ച് കാംപസ് ഫ്രണ്ട് ജാഥ ആരംഭിച്ചത്.

ബ്രിട്ടീഷുകാരന്റെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നിന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മമ്പുറം തങ്ങളുടെയും പിന്‍മുറക്കാരെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍ എന്ന മുദ്രാവാക്യ മുയര്‍ത്തിയാണ് കാംപസ് ഫ്രണ്ട് ജാഥ കടന്നുപോകുന്നത്. അരീക്കോട് ടൗണിലും എടവണ്ണയിലും ജാതയിലുടനീളമുള്ള ഇത് യൗവനത്തിന്റെ കാവല്‍ എന്ന നാടകത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ജനാധിപത്യ ഭരണഘടനാ സങ്കല്‍പങ്ങെളെ തകര്‍ത്തെറിയുന്ന സംഘപരിവാര ഫാഷിസത്തെ തുറന്നെതിര്‍ത്തും വിദ്യാര്‍ഥികളില്‍ ജനാധിപത്യ ബോധം വിളിച്ചുപറയുകയാണ് കാംപസ് ഫ്രണ്ട്. എംഇഎസ് കോളജ് മമ്പാട്, എസ് വി പി കെ പാലേമാഡ് കോളേജ് എന്നിവിടങ്ങളിലും ജാഥയ്ക്ക് സ്വീകരണം നല്‍കി. വിവിധയിടങ്ങളില്‍ ജാഥാംഗങ്ങളെ സ്വീകരിച്ചു. ജാഥാ ക്യാപ്ടനും സംസ്ഥാന പ്രസിഡന്റുമായ കെ എച്ച് അബ്ദുല്‍ ഹാദി, വൈസ് ക്യാപ്ടനും സംസ്ഥാന ജന. സെക്രട്ടറിയുമായ എ എസ് മുസമ്മില്‍, വൈസ് പ്രസിഡന്റുമാരായ അല്‍ ബിലാല്‍ സലീം, നസീഹ ബിന്‍ത് ഹുസൈന്‍, സെക്രട്ടറി സി പി അജ്മല്‍, ഖജാഞ്ചി ഷഫീഖ് കല്ലായി, ജാഥാ മാനേജര്‍ എസ് മുഹമ്മദ് റാഷിദ്, കമ്മറ്റിയംഗം ഫായിസ് കണിച്ചേരി, ആസിഫ് നാസര്‍, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് കെ ഇസ്മായില്‍, സെക്രട്ടറി ഷെഫീഖ് വാക്കാലൂര്‍ എന്നിവര്‍ ജാഥയില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss