|    Dec 10 Mon, 2018 9:54 am
FLASH NEWS
Home   >  News Today   >  

ബിയര്‍ കുടി നിര്‍ത്തിയിട്ടും കുടവയര്‍ കുറഞ്ഞില്ല; നീക്കം ചെയ്തത് 34 കി.ഗ്രാം തൂക്കമുള്ള മുഴ

Published : 30th November 2018 | Posted By: afsal ph

കുടവയറിന് കാരണം ബിയറാണെന്ന് കരുതി കുടി നിര്‍ത്തിയ 47 കാരനെ ഞെട്ടിച്ച് 34 കിലോ ഗ്രാം തൂക്കമുള്ള മുഴ. ലൊസാഞ്ചല്‍സ് മെട്രോയിലെ ജീവനക്കാരനായ ഹെക്ടര്‍ ഹെര്‍ണാണ്ടസിന്റെ വയറ്റില്‍ നിന്നാണ് 34 കി.ഗ്രാം ഭാരമുള്ള വലിയ മുഴ നീക്കം ചെയ്തത്. ഒന്നര വര്‍ഷം മുമ്പാണ് തന്റെ വയറ്റില്‍ 34 കി.ഗ്രാം ഭാരമുളള മുഴയുണ്ടെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നത്. പിന്നീട് മുഴ വലുതായി വലുതായി വന്നു. ‘കുട വയറ് മറച്ച് വയ്ക്കാനായി വലിയ ജാക്കറ്റ് ഞാന്‍ ധരിക്കും. എന്നാലും മറച്ച് വയ്ക്കാനാവില്ല. ബിയര്‍ ഒരുപാട് കഴിക്കുമായിരുന്നു. അത് കാരണമാകാം വയര്‍ വീര്‍ത്തതെന്നാണ് കരുതിയത്. പിന്നീട് ബിയര്‍ കഴിക്കുന്നത് ഉപേക്ഷിക്കുയും ചെയ്തു. ഭക്ഷണവും നിയന്ത്രിച്ചു. എന്നിട്ടും വയറിന്റെ വലുപ്പം കുറഞ്ഞില്ല. വയര്‍ വീര്‍ക്കുമ്പോഴും മറ്റ് ശരീരഭാഗങ്ങള്‍ മെലിയുന്നുണ്ടായിരുന്നു. ഇതില്‍ ആശങ്ക തോന്നിയാണ് ഡോക്ടറെ സമീപിച്ചത്.

എന്നാല്‍ പലര്‍ക്കും വ്യത്യസ്ത രീതിയിലാണ് ശരീരഭാരം വയ്ക്കുന്നതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ 2107ല്‍ ഹെക്ടര്‍ വീണ്ടും മറ്റൊരു ഡോക്ടറെ സമീപിച്ചു. ഡോ.വില്യം സെങ് എന്ന ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ഹെക്ടറിന് ലിപോസാര്‍കോമ എന്ന അപൂര്‍വ്വമായ അര്‍ബുദ രോഗമാണെന്ന് വ്യക്തമായത്.
കൊഴുപ്പ് കോശങ്ങളെ ബാധിക്കുന്ന അര്‍ബുദം ഒരു വലിയ മുഴയായി അടിവയറ്റില്‍ രൂപപ്പെടുകയായിരുന്നു. മുഴ വേദന ഉണ്ടാകാത്തത് കാരണമാണ് ഹെക്ടര്‍ ഇത് അമിതവണ്ണം മാത്രമാണെന്ന് ധരിച്ചത്. ജൂലൈയില്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ മുഴ നീക്കം ചെയ്തു. 34 കിലോ ഭാരമുളള മുഴയായിരുന്നു അത്. ശസ്ത്രക്രിയയില്‍ ഹെക്ടറിന്റെ ഒരു വൃക്ക നീക്കം ചെയ്യേണ്ടതായി വന്നു. മുഴ കാരണം വൃക്ക പ്രവര്‍ത്തനരഹിതമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss