|    Dec 11 Tue, 2018 10:17 pm
FLASH NEWS
Home   >  Kerala   >  

മന്ത്രിയുടെ ഉറപ്പിന് പുല്ലുവില; നിപാ വാര്‍ഡില്‍ ജോലി ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ടു

Published : 14th November 2018 | Posted By: mtp rafeek

കോഴിക്കോട്: കേരളത്തെ നിപാ വൈറസ് വിറപ്പിച്ചപ്പോള്‍ ജീവന്‍ പണയംവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത കരാര്‍ത്തൊഴിലാളികളെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് മന്ത്രിയുടെ വാഗ്ദാനം പാഴ്‌വാക്കാക്കി ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.

നിയമിക്കുമ്പോള്‍ ജോലിയുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍, ജോലിയില്‍ പ്രവേശിച്ചശേഷം നിപാ വാര്‍ഡില്‍ നിന്ന് പുറത്തുവരാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല.

നേരത്തെ നളന്ദ ഓഡിറ്റോറിയത്തില്‍ നിപാ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രിയോട് ജോലി സ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വേണ്ടത് ചെയ്യാമെന്ന് മറുപടി നല്‍കിയതായി തൊഴിലാളികള്‍ പറയുന്നു.

ആദരിക്കല്‍ച ടങ്ങില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മെമന്റോ നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് പിന്നീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ലഭിച്ചിട്ടില്ല.

തൊഴിലെടുത്ത് മുന്നോട്ടുപോകാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി, ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഡിഎംഒ, പ്രദീപ്കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ക്ക് 42 പേരും ഒപ്പിട്ട നിവേദനം തിങ്കളാഴ്ച അയച്ചിട്ടുണ്ട്.

അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ 16 മുതല്‍ ആശുപത്രിപടിക്കല്‍ നിരാഹാരമിരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss