|    Dec 19 Wed, 2018 3:29 am
FLASH NEWS
Home   >  Kerala   >  

സി മുഹമ്മദ് ഫൈസി ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

Published : 13th August 2018 | Posted By: mtp rafeek


തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു. മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പുതിയ ഹജ്ജ് കമ്മറ്റിയുടെ ആദ്യയോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചെയര്‍മാനായ കമ്മറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മര്‍കസ് സെക്രട്ടറിയും സിറാജ് ദിനപത്രം പബ്ലിഷറും എഴുത്തുകാരനും വാഗ്മിയുമാണ് സി മുഹമ്മദ് ഫൈസി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്രകൂടിയാലോചന സമിതി അംഗം, ഡല്‍ഹി ആസ്ഥാനമായുള്ള ഇസ്‌ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യൂക്കേഷന്‍ എന്നിവകളില്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു. കേരളാ വഖഫ് ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശിയാണ്.

പി വി അബ്ദുല്‍വഹാബ് എം പി, കാരാട്ട് റസാഖ് എംഎല്‍എ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, മുഹമ്മദ് കാസിം കോയ പൊന്നാനി, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അബ്ദുര്‍റഹ്മാന്‍ എന്ന ഉണ്ണി കൊണ്ടോട്ടി, മുസ്‌ലിയാര്‍ സജീര്‍ മലപ്പുറം, എല്‍ സുലൈഖ കാഞ്ഞങ്ങാട്, വി ടി അബ്ദുല്ല കോയ തങ്ങള്‍ കാടാമ്പുഴ, പി കെ അഹമ്മദ് കോഴിക്കോട്, എം എസ് അനസ് അരൂര്‍, മുസമ്മില്‍ ഹാജി ചങ്ങനാശ്ശേരി എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങള്‍. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ശിഹാബ് തങ്ങളും എക്‌സ് ഓഫീഷ്യോ അംഗങ്ങളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss