|    Dec 19 Wed, 2018 6:58 pm
FLASH NEWS
Home   >  National   >  

ബുലന്ത് ശഹര്‍ കലാപം: മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Published : 8th December 2018 | Posted By: G.A.G

ലഖ്‌നൊ: ബുലന്ത് ശഹര്‍ കലാപവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം.
സീനിയര്‍ പോലിസ് സൂപ്രണ്ട് (എസ്എസ്പി) കൃഷ്ണ ബഹാദൂര്‍ സിങിനെ ഡിജിപി ഓഫിസിലേക്ക് മാറ്റി് പകരം സിതാപൂര്‍ എസ്പി പ്രഭാകര്‍ ചൗധരിയെ ബുലന്ദ് ശഹറില്‍ നിയമിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം) അരവിന്ദ് കുമാര്‍ അറിയിച്ചു.
സര്‍ക്കിള്‍ ഓഫിസര്‍ ശ്യാനസത്യ പ്രകാശ് ശര്‍മ, ചിഗ്രവതി പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള സുരേഷ് കുമാര്‍ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
കലാപം സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപി എസ്ബി ശിരദ്കര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പിച്ചിരുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസുദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
കലാപവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss