|    Dec 19 Wed, 2018 7:00 pm
FLASH NEWS
Home   >  National   >  

ബുലന്ദ്ശഹര്‍ : സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചു കൊന്ന സൈനികന്‍ അറസ്റ്റില്‍

Published : 8th December 2018 | Posted By: G.A.G

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോവധം ആരോപിച്ചുണ്ടായ കലാപത്തിന്റെ മറവില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചു കൊന്ന സൈനികന്‍ അറസ്റ്റില്‍. കശ്മീരിലെ സൈനികനായ ജീത്തു ഫൗജി എന്ന ജിതേന്ദ്ര മാലിക് ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം കശ്മീരിലേക്ക് രക്ഷപ്പെട്ട ഇയാളെ സ്വന്തം സൈനിക യൂണിറ്റ് തന്നെ പിടികൂടി ഉത്തര്‍പ്രദേശ് പോലിസിന് കൈമാറുകയായിരുന്നു.
സുബോധ് കുമാര്‍ സിങിന്റെയും കലാപത്തിനിടെ കൊല്ലപ്പെട്ട 22കാരന്റെയും ജീവനെടുത്തത് ഒരേ കൈത്തോക്കില്‍ നിന്നുള്ള വെടിയുണ്ടകളാണെന്ന്് സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ തോക്ക് ജിതേന്ദ്ര മാലികിന്റേത് ആണെന്നാണ് പോലിസ് കരുതുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss