|    Aug 20 Mon, 2018 6:45 am
FLASH NEWS
Home   >  Kerala   >  

പാലക്കാട് മൂന്നുനിലക്കെട്ടിടം തകര്‍ന്നു; നിരവധി പേര്‍ ഉള്ളിലകപ്പെട്ടു

Published : 2nd August 2018 | Posted By: mtp rafeek

പാലക്കാട്: പാലക്കാട് നഗരത്തില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നു. കെട്ടിത്തിനകത്ത് ഏതാനും പേര്‍ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. ഉച്ചയോടെയാണ് അപകടം. മുനിസിപ്പല്‍ ബസ്‌സ്റ്റാന്‍ിനടുത്തുള്ള സരോവരം എന്ന പഴയകെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം. എത്രപേര്‍ ഉള്ളില്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് വ്യക്തമല്ല. ആറുപേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

മൊബൈല്‍ കടകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ മുകളിലെ നിലകളാണ് തകര്‍ന്നത്. മുകളിലെ നിലയില്‍ ഒരുലോഡ്ജ് പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗമാണ് ഇടിഞ്ഞുവീണത്. പൊലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss