|    Nov 20 Tue, 2018 9:39 pm
FLASH NEWS
Home   >  National   >  

എന്‍ഐഎ, സിബിഐ, ഐബി എന്നിവയെ വിവരാവകാശ നിയമ പരിധിയില്‍ കൊണ്ടുവരണമെന്ന്

Published : 9th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ ചില ഭേദഗതികള്‍ പരിഗണിക്കുന്ന വേളയില്‍ എന്‍ഐഎ, സിബിഐ, ഐബി, അര്‍ധസൈനിക വിഭാഗം എന്നീ വിഭാഗങ്ങളെ കൂടി വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് വിവരാവകാശ കമ്മീഷണര്‍ ദിവ്യപ്രകാശ് സിങ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പൊതുജനത്തിന് ലഭിക്കാതിരിക്കുവാന്‍ വേണ്ട സുരക്ഷകള്‍ നിയമത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുതാര്യത എല്ലായിടത്തും ആവശ്യമാണ്.

വിവരാവകാശ നിയമം സര്‍ക്കാര്‍ വകുപ്പുകളില്‍ കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരുവാന്‍ സഹായിക്കുമെന്നും ദീര്‍ഘകാലം രഹസ്യാന്വേഷണ ഏജന്‍സിയില്‍ സേവനമനുഷ്ടിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ 20ഓളം അന്വേഷണ ഏജന്‍സികള്‍ ആര്‍ടിഐ നിയമത്തിന് പുറത്താണ്. അഴിമതി ആരോപണങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ മാത്രമാണ് ചില ഒഴിവുകിഴിവുകള്‍ ഉള്ളത്. ഐബി, റോ, ഡിആര്‍ഐ, ബിഎസ്എഫ്, സിആര്‍പിഎഫ്, അസം റൈഫിള്‍സ്, സിബിഐ, എന്‍ഐഎ തുടങ്ങി ഏജന്‍സികള്‍ ആര്‍ടിഐയുടെ സെക്ഷന്‍ 24 വകുപ്പ്പ്രകാരം ഒഴിവാക്കപ്പെട്ട ഏജന്‍സികളുടെ കൂട്ടത്തിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss