പരാതിക്കാരി പോലീസിനെ സമീപിച്ചാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൃന്ദ കാരാട്ട്
BY ajay G.A.G7 Sep 2018 1:16 PM GMT
X
ajay G.A.G7 Sep 2018 1:16 PM GMT
ന്യൂഡല്‍ഹി: സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പി.കെ ശശിക്കെതിരെ പരാതിക്കാരിയായ യുവതി പോലീസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
തനിക്ക് ലഭിച്ച പരാതി പൂഴ്ത്തിയെന്ന ആരോപണം നിഷേധിച്ച ബൃന്ദ യുവതിയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാന ഘടകത്തിന് കൈമാറിയിരുന്നുവെന്നും പറഞ്ഞു.
കേന്ദ്രത്തിന് കത്ത് ലഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന നേതൃത്വം നടപടി തുടങ്ങിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ച് പൊറുപ്പിക്കില്ല.
അതേസമയം പോലീസിനെ സമീപിക്കണമോയെന്ന് യുവതിക്ക് തീരുമാനിക്കാമെന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ളയുടെ പ്രതികരണം.യുവതിക്ക് ആരെയും സമീപിക്കാന്‍ സ്വാതന്ത്യമുണ്ട്. എത്രയും വേഗം പാര്‍ട്ടി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കും. കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണത്തില്‍ യാതൊരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ല. തെറ്റ് കാണിച്ച ഒരാള്‍ക്കും ഒരാനുകൂല്യവും പാര്‍ട്ടിയില്‍ നിന്ന് ലഭിക്കില്ലെന്നും രാമചന്ദ്രന് പിള്ള പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT