|    Dec 16 Sun, 2018 6:27 am
FLASH NEWS
Home   >  Kerala   >  

ബ്രൂവറി അഴിമതി ആരോപണം: അന്വേഷണ ആവശ്യം ഗവര്‍ണര്‍ തള്ളി

Published : 7th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ബ്രൂവറി അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം തള്ളി. വിഷയത്തില്‍ മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് നാലുതവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ ബ്രൂവറി അനുമതി റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് തീര്‍പ്പാക്കുകയായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം. ഒരു ഡിസ്റ്റലറിയും മൂന്ന് ബ്രുവറികളും അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവില്‍ കൂടുതല്‍ വിവാദമാവും മുമ്പ് മുഖ്യമന്ത്രി ഇടപെട്ട അനുമതി റദ്ദാക്കുകയായിരുന്നു. 1999 മുതല്‍ നിര്‍ത്തിവച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസന്‍സുകള്‍ ഇപ്പോള്‍ എങ്ങനെ കൊടുക്കും എന്നത് മുതല്‍ കുടിവെള്ളക്ഷാമം നിനില്‍ക്കുന്ന പ്ലാച്ചിമടയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് എന്ത് പരിശോധനയുടെ അടിസ്ഥാനത്തിലാണന്നതു വരെയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങളില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരേയും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ബ്രൂവറികളും ബ്‌ളെന്‍ഡിങ് യൂനിറ്റും തുടങ്ങാന്‍ നല്‍കിയ അനുമതി റദ്ദാക്കിയത് ചട്ടലംഘനത്തിന്റെയും അഴിമതിയുടെയും തെളിവാണെന്നും ഇക്കാര്യത്തില്‍ സ്വന്ത്രഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി സ്വദേശിയായിരുന്നു കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നു.

അതേസമയം, നിയമവിദഗ്ധരുമായി ആലോചിച്ച് മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള ചരിത്രത്തിലെ ഏറ്റവുംവലിയ അഴിമതികളിലൊന്നാണിത്. വന്‍ അഴിമതി നടത്താനുളള ശ്രമത്തിന്റെ ഭാഗമായാണ്മൂന്ന് ബ്രൂവറിക്കും ഒരു ഡിസ്റ്റലറിക്കുംസര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് പ്രതിപക്ഷം രേഖകള്‍ സഹിതംസ്ഥാപിച്ചതാണ്. അങ്ങനെ വരുമ്പോള്‍കോടികളുടെ അഴിമതിക്കുള്ള നീക്കമാണ് സര്‍ക്കാര്‍ഈ വിഷയത്തില്‍ നടത്തിയതെന്ന് വ്യക്തമാവുകയാണ്. അതു കൊണ്ട്തന്നെ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം മറ്റു മാര്‍ഗങ്ങള്‍ തേടാനാണ് ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തലപറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss