|    Dec 14 Fri, 2018 8:43 pm
FLASH NEWS
Home   >  Kerala   >  

ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു

Published : 23rd November 2018 | Posted By: G.A.G


കാസര്‍കോട്: കുളിപ്പിക്കാന്‍ ബക്കറ്റില്‍ വച്ച ചൂടുവെള്ളത്തില്‍ വീണ് രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു. ബന്തടുക്ക ചാമക്കൊച്ചിയിലെ ജോര്‍ജ്-നീതു ദമ്പതികളുടെ മകന്‍ സിറിയക്കാ(രണ്ട്)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെ വീട്ടില്‍ വച്ചാണ് സംഭവം.
കുളിപ്പിക്കാന്‍ വേണ്ടി ചൂടു വെള്ളം കുളിമുറിയില്‍ വച്ച് തണുത്ത വെള്ളമെടുക്കാന്‍ മാതാവ് പോയതായിരുന്നു. ഇതിനിടെയാണ് കുട്ടി അബദ്ധത്തില്‍ തിളച്ചവെള്ളത്തില്‍ വീണത്. അരക്കു താഴെ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം ആയുര്‍വേദ ചികില്‍സയ്ക്ക് വിധേയമാക്കിയെങ്കിലും നില ഗുരുതുരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു. ദമ്പതികളുടെ ഇരട്ടകുട്ടികളിലൊന്നാണ്് മരിച്ച സിറിയക്. സഹോദരങ്ങള്‍: അല്‍ഫോണ്‍സ് ജോര്‍ജ്, അന്നേരി ജോര്‍ജ്, ഫ്രാന്‍സിസ് ജോര്‍ജ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss