|    Oct 17 Wed, 2018 5:04 pm
FLASH NEWS
Home   >  Sports  >  Cricket  >  

ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്റെ സെഞ്ച്വറി പാഴാക്കാനായി പന്ത് ബൗണ്ടറിയിലേക്ക് വലിച്ചെറിഞ്ഞ് ബൗളര്‍

Published : 9th August 2018 | Posted By: jaleel mv

 മാന്യന്മാരുടെ കളിയെന്ന് ലോകം വാഴ്ത്തപ്പെടുന്ന ക്രിക്കറ്റിനെ കളങ്കപ്പെടുത്തുന്ന സംഭവങ്ങള്‍ തുടരുന്നു. ആസ്‌ത്രേലിയന്‍ മുന്‍ നായകന്‍മാരായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ വിലക്ക് നേരിട്ടിട്ട് അധികം മാസങ്ങളൊന്നുമായില്ല. ഇത്തവണ ക്ലബ് ക്രിക്കറ്റിലാണ് ഇത്തരത്തിലുള്ള മോശം പ്രകടനം അരങ്ങേറിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന സോമര്‍സെറ്റ് ക്രിക്കറ്റ് ലീഗിലാണ് സംഭവം.സോമര്‍സെറ്റ് ക്രിക്കറ്റ് ലീഗില്‍ പാര്‍നല്‍ ക്ലബ്ബും മെയ്ന്‍ഹെഡ് ക്ലബ്ബും തമ്മിലുള്ള മല്‍സരത്തിനിടെയാണ് ക്രിക്കറ്റ് ലോകം കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത രംഗം അരങ്ങേറിയത്. മല്‍സരത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്ന മെയ്ന്‍ഹെഡ് വിജയത്തിന് രണ്ട് റണ്‍സകലെ നില്‍ക്കുമ്പോള്‍ ആ സമയം ക്രീസിലുണ്ടായിരുന്ന അവരുടെ ബാറ്റ്‌സ്മാന്‍ ജെയ് ഡാറെല്‍ 98 റണ്‍സോടെ സെഞ്ചുറിക്കരികിലായിരുന്നു. ഇതിലൂടെ തന്റെ ആദ്യ സെഞ്ച്വറി കുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ജെയ് ഡാറെല്‍. രണ്ട് റണ്‍സ് കൂടി നേടി താരം സെഞ്ചുറിയും ടീമിന്റെ വിജയവും നേടുമെന്ന് ഉറപ്പിച്ചപ്പോഴാണ് അപ്രതീക്ഷിതമായി എതിര്‍ ടീമിലെ ബൗളറില്‍ നിന്ന് ചതി പിറന്നത്. പന്തെറിയാന്‍ വന്ന താരം മനപൂര്‍വം ബൗണ്ടറിയിലേക്ക് പന്ത് വലിച്ചെറിയുകയായിരുന്നു. ഇതോടെ മല്‍സരം മെയ്ന്‍ഹെഡ് വിജയിക്കുകയും ഡാറെലിന് സെഞ്ചുറി നഷ്ടമാവുകയുമായിരുന്നു. സംഭവം വിവാദമായതോടെ പന്ത് ബൗണ്ടറിയിലേക്ക് എറിഞ്ഞ ബൗളര്‍ക്ക് അധികൃതര്‍ ഒമ്പത് മല്‍സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി കടുത്ത ശിക്ഷയും നല്‍കി. മല്‍സരശേഷം പാര്‍ണല്‍ ക്രിക്കറ്റ് ക്ലബിന്റെ നായകന്‍ സെഞ്ച്വറി നഷ്ടമായ താരത്തോട് തന്റെ ബൗളര്‍ ചെയ്തതിന്റെ പേരില്‍ മാപ്പ് പറഞ്ഞു. മുമ്പും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് കളങ്കമുണ്ടാക്കിയ നിരവധി സംഭവങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ട്. 2010 ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ വീരേന്ദര്‍ സേവാഗിന്റെ സെഞ്ചുറി തടയാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ സൂരജ് രണ്‍ദീവ് എറിഞ്ഞ നോബോളും ഇത്തരത്തിലും മോശം പ്രകടനത്തെ ഓര്‍മിപ്പിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss