|    Dec 19 Wed, 2018 12:49 pm
FLASH NEWS
Home   >  Kerala   >  

ഹര്‍ത്താലില്‍ ദമ്പതികളെ ആക്രമിച്ച പ്രതിയുുടെ വീടിനു നേരെ ബോംബേറ്

Published : 20th November 2018 | Posted By: basheer pamburuthi

 

കോഴിക്കോട്: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകയായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസിലെ പ്രതികളുടെ വീടിനു നേരെ ബോംബേറ്. കുറ്റിയാടി നെട്ടൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിന്റെ വീടിനു നേരെയാണ് തിങ്കളാഴ്ച അര്‍ധരാത്രി 12.30ഓടെ ആദ്യം ബോംബേറുണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്(33), ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമി(25) എന്നിവരെ ആക്രമിച്ച കേസിലെ പ്രതിയാണ് സുധീഷ്. കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഒരു സ്റ്റീല്‍ ബോംബ് കണ്ടെടുത്തിരുന്നു. ദമ്പതികള്‍ക്കു നേരെ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപോര്‍ട്ടറാണ് സാനിയോ മനോമി. കോഴിക്കോട്ടുനിന്ന് കക്കട്ടിലെ വീട്ടിലേക്ക് പോവുന്നതിനിടെ അമ്പലകുളങ്ങരയില്‍ വച്ചാണ് ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തിനിരയായത്. മര്‍ദനമേറ്റ ഇരുവരെയും നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോവുമ്പോള്‍ നടുവണ്ണൂരില്‍ തടഞ്ഞുനിര്‍ത്തി വീണ്ടും ആക്രമിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിലായവരുടെ വീടുകള്‍ക്കു നേരെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss