|    Nov 18 Sun, 2018 3:31 pm
FLASH NEWS
Home   >  Kerala   >  

കണ്ടെത്തിയത് ഷഹീന്റെ മൃതദേഹം തന്നെയെന്നു നിഗമനം,കബറടക്കം ഇന്ന് വൈകിട്ട്

Published : 30th August 2018 | Posted By: G.A.G

പെരിന്തല്‍മണ്ണ : കൂട്ടിലങ്ങടിക്കു സമീപം പടിഞ്ഞാറ്റുമുറിയില്‍ പുഴയോരത്തെ മുളങ്കൂട്ടത്തില്‍നിന്നു കണ്ടെത്തിയ മൃതദേഹം മുഹമ്മദ് ഷഹീന്റേതാണെന്നു പ്രാഥമിക നിഗമനം. സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. ബന്ധുക്കളും അധ്യാപകരും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിച്ച മൃതദേഹം ഇന്ന് വൈകിട്ട് നാലുമണിയോടെ എടയാറ്റൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം ചെയ്യുമെന്ന്ബന്ധപെട്ടവര്‍ അറിയിച്ചു .
പ്രതി മുഹമ്മദിനെയുംമൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചു.ഈമാസം 13ന് പ്രളയസമയത്ത് ഷഹീനെ പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴയിലെറിഞ്ഞു കൊന്നുവെന്നാണു കേസ്. പിതൃസഹോദരനായ പ്രതി റിമാന്‍ഡിലാണ്. എടയാറ്റൂര്‍ മങ്കരത്തൊടി സലീം – ഹസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹീന്‍ .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss