|    Aug 19 Sun, 2018 6:33 pm
FLASH NEWS
Home   >  Kerala   >  

ബോട്ടില്‍ കപ്പിലിടിച്ച് മൂന്ന് മരണം; ഏതാനും പേരെ കാണാതായി

Published : 7th August 2018 | Posted By: mtp rafeek

Representational image

മുനമ്പം: മുനമ്പം തീരത്ത് മിന്‍പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു. കടലില്‍ ഒഴുകി നടന്ന 12 പേരെ മറ്റു ബോട്ടുകളിലെത്തിയവര്‍ രക്ഷപ്പെടുത്തി.  ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പി വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്.  പുലര്‍ച്ചെ മൂന്ന് മണിയോടെ ഉള്‍ക്കടലിലാണ്‌  അപകടം. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ്ഗാര്‍ഡ് തിരച്ചിലിനായി പുറപ്പെട്ടു.

അതേ സമയം, കൂടുതല്‍ പേര്‍ ബോട്ടിലുണ്ടായിരുന്നതായും ഏതാനും പേരെ കാണാതായതായും മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.

കുളച്ചല്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നതെന്നാണു വിവരം. മരിച്ചവര്‍ ആരൊക്കെയാണ് എന്നതും വ്യക്തമായിട്ടില്ല. മൃതദേഹങ്ങള്‍ അല്‍പ്പ സമയത്തിനകം മുനമ്പം തീരത്തെത്തുമെന്നാണു വിവരം. അപകടമുണ്ടാക്കിയ കപ്പല്‍ ഏതാണെന്ന് വ്യക്തമായിട്ടില്ല. കപ്പല്‍ ഏതാണെന്ന് കണ്ടെത്താന്‍ മുംബൈയില്‍ എഫ്ആര്‍സിസി ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss