Gulf

ബ്ലൂ സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ്

ജിദ്ദ: ജിദ്ദയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബ്ലൂ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തില്‍ അംഗങ്ങളായിട്ടുള്ള ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന നാലാമത് ബ്ലൂ സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന് ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലുള്ള ഹിലാല്‍ ശാം സ്‌റ്റേഡിയത്തില്‍ നാളെ തുടക്കമാവും. ടൂര്‍ണമെന്റിന്റെ ഉത്ഘാടന മത്സരത്തില്‍ സിഫ് എ ഡിവിഷന്‍ ചാമ്പ്യന്മാരായ ലാറോസ എ സി സി എഫ്‌സി ടൂര്‍ണമെന്റിലെ നിലവിലെ ചാമ്പ്യന്മാരും സിഫ് എ ഡിവിഷന്‍ റണ്ണേഴ്‌സ് അപ്പുമായ സബീന്‍ എഫ്‌സി യുമായി ഏറ്റുമുട്ടും. വൈകുന്നേരം 6:30 നു നടക്കുന്ന അണ്ടര്‍ 17 വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ സിഫ് ജൂനിയര്‍ ചാമ്പ്യന്മാരായ സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ സ്‌പോര്‍ട്‌സ് ക്ലബ് അക്കാഡമിയുമായി ഏറ്റുമുട്ടും. രാത്രി 8:30ന് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി പി മുഹമ്മദലി ടൂണമെന്റിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് സൗദി ഗായകന്‍ ഹാഷിം അബ്ബാസ് നേതൃത്വം നല്‍കും.
ജിദ്ദ സാഫിറോ റസ്‌റോറന്റില്‍് നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ വി പി മുഹമ്മദലി , സിഫ് പ്രസിഡണ്ട് ബേബി നീലാംമ്പറക്കു നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ബ്ലൂ സ്റ്റാര്‍ ക്ലബ് പ്രസിഡണ്ട് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ യഹ്‌യ കെ കെ സ്വാഗതവും ശരീഫ് പരപ്പന്‍ നന്ദിയും പറഞ്ഞു. സിഫ് ജനറല്‍ സെക്രട്ടറി ഷബീര്‍ അലി ലാവ, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പി ആര്‍ ഓ അബ്ദുല്‍ ഹഖ് തിരുരങ്ങാടി, സാദിഖ് പാണ്ടിക്കാട്, നിസാം മമ്പാട്, വി കെ റൗഫ്, സലിം കണ്ണൂര്‍, അന്‍വര്‍ വല്ലാഞ്ചിറ, അയൂബ് മുസ്ലിയാരകത്, മജീദ് നഹ, പാപ്പറ്റ കുഞ്ഞി മുഹമ്മദ്, ഓവുങ്ങല്‍ മുഹമ്മദലി, ഷിയാസ് ഇമ്പാല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗാനസന്ധ്യയില്‍ ജിദ്ദയിലെ പ്രശസ്ത ഗായിക ആശ ഷിജു, ഷഹിന്‍ ബാബു, അസ്‌കര്‍ ജൂബിലി, സുബൈര്‍ അരീക്കോട്, ബാവ പള്ളിശ്ശേരി, ആദം കബീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു
Next Story

RELATED STORIES

Share it