|    Nov 16 Fri, 2018 11:52 pm
FLASH NEWS
Home   >  National   >  

ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തി

Published : 4th November 2018 | Posted By: sruthi srt

പ്രതാപ്ഗഡ്: രാജസ്ഥാനില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചിട്ട ശേഷം നാല്‍വര്‍ സംഘം വെട്ടിക്കൊലപ്പെടുത്തി. സംരഥ് കുമാവത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് സംഭവം. ബൈക്കിലെത്തിയ നാലുപേരടങ്ങിയ സംഘത്തിലെ ഒരാള്‍ സംരഥിനെ വെടിവെച്ച് വീഴ്ച്ചുകയായിരുന്നു.

ശേഷം വാളുകൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിജെപിയുടെ സജീവപ്രവര്‍ത്തകനായിരുന്ന സംരഥ് പിന്നാക്കക്കാര്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊലപാതകം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss