|    Sep 20 Thu, 2018 5:55 pm
FLASH NEWS
Home   >  National   >  

വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ നേതാക്കള്‍ പുഴയില്‍ വീണു

Published : 26th August 2018 | Posted By: mtp rafeek

ലഖ്‌നോ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് ബിജെപി നേതാക്കള്‍ പുഴയില്‍ വീണു. എംപിയും എംഎല്‍യുമടങ്ങുന്ന ബിജെപി നേതാക്കളുടെ സംഘമാണ് വെള്ളത്തില്‍ വീണത്. ഉടന്‍ പോലിസ് ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബസ്തി നദിയിലാണ് സംഭവം.

യുപിയിലെ മുന്‍ ബിജെപി പ്രസിഡന്റ് രാമപതി റാം ത്രിപാഠി, ഹരീഷ് ദ്വിവേദി എംപി, രാം ചൗധരി എംഎല്‍എ, മുതിര്‍ന്ന ബിജെപി നേതാക്കള്‍, പോലിസ് സൂപ്രണ്ട് ദിലീപ് കുമാര്‍ തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. നദിക്കരയോടു ചേര്‍ന്നായിരുന്നു ചടങ്ങ്. അതിനാല്‍ വലിയ അപകടം ഒഴിവായി. നേതാക്കള്‍ വീണയുടന്‍ പോലിസ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി അവരെ രക്ഷപ്പെടുത്തുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss