|    Nov 14 Wed, 2018 5:48 am
FLASH NEWS
Home   >  National   >  

വിവാഹിതയായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗം; ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജന്‍ ഗൊഹൈനെതിരെ കേസ്

Published : 10th August 2018 | Posted By: afsal ph

ഗുവാഹത്തി: ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയതിന് മുതിര്‍ന്ന ബിജെപി നേതാവും റെയില്‍വേ സഹ മന്ത്രിയുമായ രാജന്‍ ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലിസ് കേസെടുത്തു. ഒരാഴ്ച മുന്‍പ് അസം പൊലിസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുവതിയുടെ പരാതി പ്രകാരം അസം പൊലിസ് മാനഭംഗത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രിയും കേസ് ഫയല്‍ ചെയ്തു. യുവതിക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെയാണു മന്ത്രിയുടെ പരാതി. ഇതിനു പിന്നാലെ മന്ത്രിക്കെതിരായ കേസ് യുവതിയും കുടുംബവും പിന്‍വലിച്ചതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെട്ടു.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചിരുന്നതായി കേസ് റജിസ്റ്റര്‍ ചെയ്ത നാഗാവ് സ്‌റ്റേഷനിലെ പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കേസ് ഇപ്പോഴും നിലവിലുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗാവ് സ്‌റ്റേഷനിലെ ഓഫിസര്‍ ഇന്‍ ചാര്‍ജ് അനന്ത ദാസ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss