|    Dec 12 Wed, 2018 8:44 pm
FLASH NEWS
Home   >  Kerala   >  

കെ സുരേന്ദ്രന്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷ കോടതി തള്ളി

Published : 24th November 2018 | Posted By: afsal ph

റാന്നി: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയായി റിമാന്റില്‍ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് തിരിച്ചടി. റാന്നി കോടതിയില്‍ അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തളളി.
ശബരിമല ദര്‍ശനത്തിനെത്തിയ 52 കാരിയായ സ്ത്രീയെ തടഞ്ഞ കേസിലാണ് ജാമ്യം നിഷേധിച്ചത്. റാന്നി കോടതി സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സുരേന്ദ്രനെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. എന്നാല്‍ സുരേന്ദ്രനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിനെ കോടതി അനുവദിച്ചു. ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഫോണ്‍ വിളിക്കാനും അനുമതി നല്‍കി. സുരേന്ദ്രനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന പോലിസിന്റെ ആവശ്യം ഇന്നലെയും കോടതി തള്ളിയിരുന്നു. സുരേന്ദ്രനെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യവും കോടതി അനുവദിച്ചില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss