|    Aug 21 Tue, 2018 9:15 am
FLASH NEWS

കാറഡുക്ക പഞ്ചായത്തില്‍ 16 വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് അന്ത്യം

Published : 2nd August 2018 | Posted By: mtp rafeek

മുള്ളേരിയ(കാസര്‍കോട്): കാസറഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്തില്‍ ഇടതുപക്ഷം ബിജെപിക്കെതിരെ നല്‍കിയ അവിശ്വാസം പാസായി. സിപിഐ എമ്മിലെ എ വിജയകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചയ്ക്ക് ശേഷം വോട്ടിനിട്ടു.

വര്‍ഗീയ പ്രീണനവും വികസന മുരടിപ്പും ആരോപിച്ചായിരുന്നു അവിശ്വാസം. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 8 വോട്ട് ലഭിച്ചു. സിപിഐഎം-4, സിപിഐഎം സ്വതന്ത്ര-1, യുഡിഎഫ്-2, കോണ്‍ഗ്രസ് സ്വന്തന്ത്രന്‍-1 എന്നിവരാണ് അനുകൂലിച്ചത്. ഇതോടെ പതിനെട്ട് വര്‍ഷത്തെ ബിജെപി ഭരണത്തിന് അറുതിയായി.

വികസനമില്ലായ്മ ചര്‍ച്ചയായ അവിശ്വാസ പ്രമേയ യോഗത്തിന് ഭരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണയാണ് നേതൃത്വം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss