|    Dec 16 Sun, 2018 7:19 am
FLASH NEWS
Home   >  Kerala   >  

ബിജെപി പ്രവര്‍ത്തകന് കുത്തേറ്റ സംഭവം: പത്തനംതിട്ടയില്‍ സിപിഎം- ബിജെപി സംഘര്‍ഷം

Published : 12th August 2018 | Posted By: sruthi srt

ചിറ്റാര്‍: പത്തനംതിട്ട സീതത്തോട്ടില്‍ സിപിഎം- ബിജെപി സംഘര്‍ഷം. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനായ പാറശേരില്‍ ഗിരീഷി(28)നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പണിമുടക്ക് ദിവസം ഗിരീഷ് ഓട്ടോറിക്ഷയുമായി സ്റ്റാന്റിലെത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഗിരീഷിനെ മര്‍ദ്ദിച്ചതായും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും പരാതിയുണ്ട്. സംഭവം കെട്ടടങ്ങിയെങ്കിലും ഇന്നലെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നതാണ് വീണ്ടും സംഘര്‍ഷത്തിനു കാരണമായത്.

ബിജെപിയുടെ പ്രതിഷേധ യോഗത്തിനുശേഷം മടങ്ങിയവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മോനിഷിനെ അക്രമിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായി ഇരുവിഭാഗവും ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ചതോടെ പോലിസ് ഇടപെട്ടു. അതിനിടെ, സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ ചിതറി ഓടിയ ബിജെപി പ്രവര്‍ത്തകരെ പോലിസ് ലാത്തിയെറിഞ്ഞ് പരിക്കേല്‍പിച്ചതായും പരാതിയുണ്ട്. ഇരുവിഭാഗത്തിന്റേയും കൊടികളും നശിപ്പിച്ചിട്ടുണ്ട്. വൈകീട്ടോടെ സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ട്. സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നു. സംഭവത്തില്‍ ആരുടെപേരിലും പോലിസ് കേസ് എടുത്തിട്ടില്ലെന്നാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss